നദാലിനെ തോല്‍പിച്ച് ഫെഡറര്‍ക്ക് മയാമി ഓപ്പണ്‍ കിരീടം

Update: 2017-12-01 16:00 GMT
Editor : Subin
നദാലിനെ തോല്‍പിച്ച് ഫെഡറര്‍ക്ക് മയാമി ഓപ്പണ്‍ കിരീടം
Advertising

മയാമി ഓപ്പണില്‍ ഫെഡററുടെ മൂന്നാം കിരീടമാണിത്. ചാംപ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ കിരീടം നേടുന്ന ഏറ്റവും പ്രായം ചെന്ന കളിക്കാരനുമായി സ്വിസ് താരം.

മയാമി ഓപ്പണിലും കിരീടം ചൂടി റോജര്‍ ഫെഡററുടെ മുന്നേറ്റം. ഫൈനലില്‍ റാഫേല്‍ നദാലിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. ഈ വര്‍ഷം ഫെഡററുടെ മൂന്നാം കിരീടമാണിത്.

പരിക്കും പ്രായവും തളര്‍ത്താത്ത പോരാട്ട വീര്യവുമായാണ് ഫെഡ് എക്‌സ് പ്രസ് ഈ സീസണില്‍ കോര്‍ട്ടിലെത്തിയത്. ആസ്‌ത്രേലിയന്‍ ഓപ്പണ്‍ കിരീടത്തോടെ തുടങ്ങി ഇന്ത്യന്‍ വെല്‍സ് കിരീടവും കടന്ന് ഒടുവില്‍ മയാമിയിലും ഈ മുപ്പത്തഞ്ചുകാരന്‍ മുത്തമിട്ടു. ഏവരും കാത്തിരുന്ന ക്ലാസിക് പോരാട്ടത്തില്‍ റാഫേല്‍ നദാലിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഫെഡറര്‍ തകര്‍ത്തത്. ആദ്യ സെറ്റ് 6-3 നായിരുന്നു സ്വന്തമാക്കിയത്.

രണ്ടാം സെറ്റില്‍ നദാല്‍ തിരിച്ചുവരുമെന്ന് തോന്നിച്ചെങ്കിലും അതിന് അവസരം നല്‍കാതെ 6-4 ന് സെറ്റും കിരീടവും ഫെഡറര്‍ കൈപ്പിടിയിലൊതുക്കി. മയാമി ഓപ്പണില്‍ ഫെഡററുടെ മൂന്നാം കിരീടമാണിത്. ചാംപ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ കിരീടം നേടുന്ന ഏറ്റവും പ്രായം ചെന്ന കളിക്കാരനുമായി സ്വിസ് താരം. നദാലിനെതിരെ ഫെഡറര്‍ ഈവര്‍ഷം നേടുന്ന മൂന്നാം ജയമാണിത്.

Writer - Subin

contributor

Editor - Subin

contributor

Similar News