ധോണി ലോകത്തെ ഏറ്റവും കായികക്ഷമതയുള്ള ക്രിക്കറ്ററെന്ന് അക്രം

Update: 2017-12-29 16:15 GMT
Editor : admin
ധോണി ലോകത്തെ ഏറ്റവും കായികക്ഷമതയുള്ള ക്രിക്കറ്ററെന്ന് അക്രം
Advertising

ഒരു കായിക താരത്തിന്‍റെ വിരമിക്കലിനെച്ചൊല്ലി ആളുകള്‍ എന്തിനാണ് ഇത്രയേറെ അസ്വസ്ഥരാകുന്നതെന്ന് മനസിലാകുന്നില്ലെന്ന് പറ‍ഞ്ഞ അക്രം....

ഇന്ത്യയുടെ ഏകദിന, ട്വന്‍റി20 നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെ വിരമിക്കല്‍ ആവശ്യപ്പെടുന്നവരെ നിശിതമായി വിമര്‍ശിച്ച് മുന്‍ പാക് നായകന്‍ വസീം അക്രം രംഗത്ത്. ക്രിക്കറ്റ് ലോകത്ത് ഇന്നുള്ളതില്‍ ഏറ്റവും കായികക്ഷമതയുള്ള കളിക്കാരില്‍ ഒരാളാണ് ധോണിയെന്ന് അക്രം പറഞ്ഞു.

ധോണിയില്‍ ഇനിയും ഏറെ ക്രിക്കറ്റ് ബാക്കിയുണ്ട്. വെസ്റ്റിന്‍ഡീസിനെതിരെയും ആസ്ത്രേലിയക്കെതിരെയുമുള്ള മത്സരങ്ങളില്‍ വിക്കറ്റുകള്‍ക്കിടയില്‍ അദ്ദേഹത്തിന്‍റെ ഓട്ടം നാം കണ്ടതാണ്. ക്രിക്കറ്റ് ലോകത്ത് ഇന്ന് സജീവമായുള്ള ക്രിക്കറ്റര്‍മാരില്‍ ഏറ്റവും കായികക്ഷമതയുള്ള താരമാണ് അദ്ദേഹം.

ഒരു കായിക താരത്തിന്‍റെ വിരമിക്കലിനെച്ചൊല്ലി ആളുകള്‍ എന്തിനാണ് ഇത്രയേറെ അസ്വസ്ഥരാകുന്നതെന്ന് മനസിലാകുന്നില്ലെന്ന് പറ‍ഞ്ഞ അക്രം വിരമിക്കാനുള്ള സമയം ധോണിയെപ്പോലെ നന്നായി അറിയാവുന്ന മറ്റാരും ഇല്ലെന്ന സത്യം മറക്കരുതെന്നും കൂട്ടിച്ചേര്‍ത്തു,

Tags:    

Writer - admin

contributor

Editor - admin

contributor

Similar News