ലോകകപ്പ് യോഗ്യത: പെറുവിനും ഉറുഗ്വേയ്ക്കും ജയം

Update: 2018-02-04 01:39 GMT
Editor : Alwyn K Jose
ലോകകപ്പ് യോഗ്യത: പെറുവിനും ഉറുഗ്വേയ്ക്കും ജയം
ലോകകപ്പ് യോഗ്യത: പെറുവിനും ഉറുഗ്വേയ്ക്കും ജയം
AddThis Website Tools
Advertising

പെറു ഒന്നിനെതിരെ നാല് ഗോളിന് പരാഗ്വയെ കീഴടക്കിയപ്പോള്‍ ഉറുഗ്വേ ഒന്നിനെതിരെ രണ്ട് ഗോളിന് ഇക്വഡോറിനെ പരാജയപെടുത്തി.

ലോകകപ്പ് യോഗ്യതാ ഫുട്ബോളിന്റെ ലാറ്റിനമേരിക്കന്‍ ഗ്രൂപ്പില്‍ പെറുവിനും വെനസ്വേലക്കും ഉറുഗ്വേയ്ക്കും ജയം. പെറു ഒന്നിനെതിരെ നാല് ഗോളിന് പരാഗ്വയെ കീഴടക്കിയപ്പോള്‍ ഉറുഗ്വേ ഒന്നിനെതിരെ രണ്ട് ഗോളിന് ഇക്വഡോറിനെ പരാജയപെടുത്തി. ബെളീവയയെ എതിരില്ലാത്ത അഞ്ച് ഗോളിനാണ് വെനസ്വേല തകര്‍ത്തത്. കൊളംബിയ-ചിലി മല്‍സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു.

ഇക്വഡോറിനെതിരെ ഉറുഗ്വേയുടെ ആധിപത്യമാണ് കണ്ടത്. പന്ത്രണ്ടാം മിനിറ്റില്‍ സെബാസ്റ്റ്യന്‍ കോട്ട്സ് ചിലിയുടെ ഗോള്‍ വലകുലുക്കി. തിരിച്ചടിക്കാന്‍ ഇക്വഡോര്‍ ശ്രമങ്ങള്‍ വിഫലമായി. ആദ്യപകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ ശേഷിക്കെ ഫിലിപ്പെ കാലിഡോ ഇക്വഡോറിനെ ഒപ്പമെത്തിച്ചു. ഇക്വഡോറിന്റെ സന്തോഷത്തിന് അല്‍പ്പായുസേ ഉണ്ടായുളളൂ. മുന്നേറ്റതാരം ഡിഗോ റോളന്‍ ഉറുഗ്വായുടെ ലീഡുയര്‍ത്തി. വെനസ്വേല അക്ഷരാര്‍ഥത്തില്‍ ബൊളീവിയയെ തരിപ്പണമാക്കി. ആദ്യപകുതിയില്‍ തന്നെ രണ്ട് ഗോളിന് മുന്നിലെത്തി വെനസ്വേല. രണ്ടാം പകുതിയില്‍ മൂന്ന് തവണ വലകുലുക്കി. ജോസഫ് മാര്‍ട്ടിനസ് വെനസ്വേലക്കായി ഹാട്രിക്ക് നേടി. പരാഗ്വേയെ ഒന്നിനെതിരെ നാല് ഗോളിനാണ് പെറു കീഴടക്കിയത്. കൊളംബിയ-ചിലി മല്‍സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News