അഖിലേന്ത്യാ അന്തർ സർവകലാശാല അത് ലറ്റിക് ചാമ്പ്യൻഷിപ്പിൽ മാംഗ്ലൂർ സർവകലാശാലക്ക് കിരീടം

Update: 2018-02-16 17:55 GMT
Editor : Damodaran
Advertising

എം. ജി സർവകലാശാലക്കാണ് രണ്ടാം സ്ഥാനം . വനിതാ വിഭാഗത്തിൽ എം.ജി സർവകലാശാല ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി

Full View

കോയമ്പത്തൂരിൽ നടന്ന അഖിലേന്ത്യാ അന്തർ സർവകലാശാല അത് ലറ്റിക് ചാമ്പ്യൻഷിപ്പിൽ മാംഗ്ലൂർ സർവകലാശാലക്ക് കിരീടം . എം. ജി സർവകലാശാലക്കാണ് രണ്ടാം സ്ഥാനം . വനിതാ വിഭാഗത്തിൽ എം.ജി സർവകലാശാല ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി

178 പോയിൻറുകൾ നേടിയാണ് മാംഗ്ലൂർ സർവകലാശാല മീറ്റിലെ ചാംപ്യന്മാ രായത്. രണ്ടാം സ്ഥാനത്തെത്തിയ എം.ജി സർവകലാശാല 114 പോയിന്റുകൾ നേടി . ആദ്യദിനം മുതൽ രണ്ടാം സ്ഥാനത്തായിരുന്ന എം.ജി സർവകലാശാല അവസാന ദിനം വരെ ആ നില കാത്തു. വനിതാ വിഭാഗത്തിൽ 84 പോയിന്റുകൾ നേടി എം.ജി സർവകലാശാല ഒന്നാം സ്ഥാനത്തെത്തി .

പുരുഷ വിഭാഗത്തിൽ മാംഗ്ലൂർ സർവകലാശാലക്കു തന്നെയാണ് ഒന്നാം സ്ഥാനം . അവസാന ദിനമായ ഇന്ന് വനിതകളുടെ 400 മീറ്റർ റിലേയിൽ എം.ജി സർവകലാശാല സ്വർണം നേടി . ഈ ഇനത്തിൽ കാലിക്കറ്റ് സർവകലശാലക്കാണ് വെങ്കലം . വനിതകളുടെ 1500 മീറ്റർ ഓട്ടത്തിൽ കാലിക്കറ്റ് സർവകലാശാലയുടെ പിയു ചിത്ര വെള്ളി നേടി . ചാംപ്യൻഷിപ്പിൽ എം.ജി സർവകലാശാലയും കാലിക്കറ്റ് സർവകലാശാലയും നാലുവീതം സ്വർണമാണ് കരസ്ഥമാക്കിയത് . കേരള സർവകലാശാല ഒരു സ്വർണവും നേടി . മാംഗ്ലൂർ സർവകലാശാലയിലെ ധരുൺ ആണ് മീറ്റിലെ മികച്ച പുരുഷ താരം . പൂനെ സർവകലാശാലയുടെ സഞ്ജീവനി ജാദവാണ് മികച്ച വനിതാ താരം .

Writer - Damodaran

contributor

Editor - Damodaran

contributor

Similar News