ഒന്നാം നമ്പര്‍ താരം ജര്‍മനിയുടെ ആഞ്ജലിക് കെര്‍ബര്‍ ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ നിന്നും പുറത്ത്
റഷ്യയുടെ എക്തരീന മകറോവയാണ് കെര്‍ബറിനെ അട്ടിമറിച്ച് രണ്ടാം റൗണ്ടിലെത്തിയത്.
ലോക ഒന്നാം നമ്പര്‍ താരം ജര്‍മനിയുടെ ആഞ്ജലിക് കെര്‍ബര്‍ ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ നിന്നും പുറത്ത്. റഷ്യയുടെ എക്തരീന മകറോവയാണ് കെര്‍ബറിനെ അട്ടിമറിച്ച് രണ്ടാം റൗണ്ടിലെത്തിയത്. മുന്‍നിര താരങ്ങളായ സ്വെറ്റ്ലാന കുസ്നെറ്റ്സോവ, പെട്രോ ക്വിറ്റോവ എന്നിവരും വനിതാ വിഭാഗത്തില്‍ രണ്ടാം റൗണ്ടിലെത്തി. പുരുഷ വിഭാഗത്തില്‍ ഗ്രിഗോര്‍ ദിമിത്രോവ് ,ഡൊമിനിക്ക് തീം എന്നിവരും രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു.
സീഡ് ചെയ്യാത്ത റഷ്യയുടെ എക്തരീന മകറോവ അവിശ്വനീയ പ്രകടനമാണ് ആഞ്ജലിക്ക് കെര്‍ബര്‍ക്കെതിരെ പുറത്തെടുത്തത്. ആദ്യ സെറ്റില്‍ മകറോവയുടെ ജയം 6-2 നായിരുന്നു.രണ്ടാം സെറ്റിലും കെര്‍ബറെ മുന്നേറാന്‍ മകറോവ അനുവദിച്ചില്ല. സ്ക്കോര്‍ 6-2. ഇഞ്ചോടിഞ്ച് മല്‍സരത്തിനൊടുവിലാണ് യുഎസ് താരം ക്രിസ്തിന മക്ഹെയിലിയ, ലോക എട്ടാം നമ്പര്‍ താരം കുസ്നെറ്റ്സോവ കീഴടക്കിയത്. മറ്റൊരു മത്സരത്തില്‍ പതിനഞ്ചാം നമ്പര്‍ താരം പെട്രോ ക്വിറ്റോവ അമേരിക്കയുടെ ജൂലിയ ബോസ്റപ്പിനെ അനായാസം തോല്‍പ്പിച്ചു. സ്ക്കോര്‍ സ്ക്കോര്‍ 6-3, 6-2.
പുരുഷ സിംഗിള്‍സില്‍ ലോക ആറാം നമ്പര്‍ ഡൊമിനിക്ക് തിം രണ്ടാം റൌണ്ടിലെത്തി. ഓസ്ട്രേലിയയുടെ ബെര്‍ണാര്‍ഡ് ടോമിക്കിയെയാണ് തീം പരാജയപ്പെടുത്തിയത്. മറ്റൊരു മത്സരത്തില്‍ പതിനഞ്ചാം നമ്പര്‍ താരം ബള്ഗേറിയുടെ ഗ്രിഗോര്‍ ദിമിത്രോവ് ഫ്രഞ്ച് താരം സ്റ്റെഫാനെ റോബര്‍ട്ടിനെ അനായാസം പരായജയപ്പെടുത്തി.