ദേശീയ ജൂനിയര്‍ സ്‍കൂള്‍ മീറ്റ്: കേരളത്തിന് രണ്ടാം ദിനം രണ്ടു സ്വര്‍ണം

Update: 2018-04-14 19:15 GMT
Editor : Alwyn K Jose
ദേശീയ ജൂനിയര്‍ സ്‍കൂള്‍ മീറ്റ്: കേരളത്തിന് രണ്ടാം ദിനം രണ്ടു സ്വര്‍ണം
Advertising

പെണ്‍കുട്ടികളുടെ പോള്‍വാട്ടില്‍ പാലക്കാട് കല്ലടി സ്കൂളിലെ തന്നെ നിവ്യ ആന്റണിക്കാണ് സ്വര്‍ണം.

ദേശീയ ജൂനിയര്‍ സ്കൂള്‍ മീറ്റിലെ രണ്ടാം ദിനം കേരളത്തിന് രണ്ട് സ്വര്‍ണമുള്‍പ്പെടെ മൂന്ന് മെഡലുകള്‍. പെണ്‍കുട്ടികളുടെ മൂന്ന് കിലോമീറ്റര്‍ നടത്തത്തില്‍ പാലക്കാട് കല്ലടി സ്കൂളിലെ സാന്ദ്ര സുരേന്ദ്രനാണ് ആദ്യ സ്വര്‍ണം നേടിയത്. പെണ്‍കുട്ടികളുടെ പോള്‍വാട്ടില്‍ പാലക്കാട് കല്ലടി സ്കൂളിലെ തന്നെ നിവ്യ ആന്റണിക്കാണ് സ്വര്‍ണം. പെണ്‍കുട്ടികളുടെ ഷോട്ട് പുട്ടില്‍ തിരുവനന്തപുരം സായിയിലെ മേഘ മറിയം മാത്യു വെങ്കലവും നേടി. മീറ്റ് റെക്കോഡോടെയാണ് നിവ്യ സ്വര്‍ണം നേടിയത്.

Full View

മെഡല്‍ നിലയില്‍ ദേശീയ ജൂനിയര്‍ സ്‌കൂള്‍ മീറ്റില്‍ കേരളത്തെ മറികടന്ന് ഹരിയാന ഒന്നാമതെത്തി. നാല് സ്വര്‍ണവും അഞ്ച് വെള്ളിയും മൂന്ന് വെങ്കലവുമാണ് ഹരിയാനക്കുള്ളത്. കേരളത്തിന് നാല് സ്വര്‍ണവും രണ്ട് വെള്ളിയും മൂന്ന് വെങ്കലവുമുണ്ട്. ത്രോ ഇനങ്ങളിലെ മികച്ച പ്രകടനമാണ് ഹരിയാനക്ക് തുണയായത്.

Full View

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News