നദാല്‍ ഒന്നാം റാങ്കിലെത്തുമെന്ന് ഫെഡറര്‍

Update: 2018-04-14 13:32 GMT
Editor : Subin
നദാല്‍ ഒന്നാം റാങ്കിലെത്തുമെന്ന് ഫെഡറര്‍
Advertising

ആസ്‌ത്രേലിയന്‍ ഓപ്പണും വിംബിള്‍ഡണും ഫെഡറര്‍ നേടിയപ്പോള്‍ നദാല്‍ തന്റെ പത്താം ഫ്രഞ്ച് ഓപ്പണും സ്വന്തമാക്കി. നിലവില്‍ എടിപി റാങ്കിംങില്‍ നദാല്‍ രണ്ടാമതും ഫെഡറര്‍ മൂന്നാമതുമാണ്...

റാഫേല്‍ നദാല്‍ ലോക ഒന്നാം നമ്പര്‍ പദവിയിലേക്ക് ഉടന്‍ തിരിച്ചുവരുമെന്ന് റോജര്‍ ഫെഡറര്‍. മോണ്ട്രിയയില്‍ നടക്കുന്ന ഡേവിസ് കപ്പില്‍ നദാല്‍ ഈ നേട്ടം കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഫെഡറര്‍ പറഞ്ഞു.

ഈ വര്‍ഷം തിരിച്ചുവരവ് ഗംഭീരമാക്കിയ താരങ്ങളാണ് റോജര്‍ ഫെഡററും റാഫേല്‍ നദാലും. ആന്‍ഡി മറെയേയും നൊവാക് ജ്യോകോവിച്ചിനെയുമെല്ലാം പിന്നോട്ടാക്കി ഇരുവരും കുതിക്കുകയായിരുന്നു. ആസ്‌ത്രേലിയന്‍ ഓപ്പണും വിംബിള്‍ഡണും ഫെഡറര്‍ നേടിയപ്പോള്‍ നദാല്‍ തന്റെ പത്താം ഫ്രഞ്ച് ഓപ്പണും സ്വന്തമാക്കി. നിലവില്‍ എടിപി റാങ്കിംങില്‍ നദാല് രണ്ടാം റാങ്കിലേക്ക് മുന്നേറിയപ്പോള്‍ ഫെഡറര്‍ മൂന്നാമതുമെത്തി.

മോണ്ട്രിയയില്‍ നടക്കുന്ന റോജേഴ്‌സ് കപ്പിന്റെ സെമിയിലെത്താനായാല്‍ നദാലിന് ഒന്നാം റാങ്ക് തിരിച്ചുപിടിക്കാനാകും. ഈ പ്രതീക്ഷ തന്നെയാണ് റോജര്‍ ഫെഡററും പ്രകടിപ്പിക്കുന്നത്. അദ്ദേഹം മികച്ച ഫോമിലാണെന്നും ഒന്നാം റാങ്ക് നേടാനാകുമെന്നും ഫെഡ് എക്‌സ്പ്രസ് പറഞ്ഞു. റോജേഴ്‌സ് കപ്പില് നിലവിലെ ടോപ് സീഡുകളാണ് ഫെഡററും നദാലും. നൊവാക് ജ്യോകോവിച്ചിനും സ്റ്റാനിസ്ലാവ് വാവറിങ്കക്കും പരിക്ക് വില്ലനായപ്പോള്‍
നിലവിലെ ലോക ഒന്നാം നമ്പര്‍ ആന്‍ഡി മറെ മത്സരത്തില്‍ നിന്ന് പിന്മാറുകയും ചെയ്തു. കാനഡയുടെ തന്നെ മിലോസ് റോണിച്ച്, ജുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോട്രോ, ജോണ്‍ ഇസ്‌നര്‍, എന്നിവര്‍ക്കൊപ്പം ഈ സീസണില്‍ മികച്ച പ്രകടനം തുടരുന്ന അലക്‌സാണ്ടര്‍ സെവ്‌റേവും ചേരുമ്പോള്‍ നദാലിനും ഫെഡറര്‍ക്കും സമ്മര്‍ദമേറുമെന്ന കാര്യത്തില്‍ സംശയമില്ല.

Writer - Subin

contributor

Editor - Subin

contributor

Similar News