ഇംഗ്ലണ്ടിനെ എട്ടുവിക്കറ്റിന് തകര്‍ത്ത് പാകിസ്താന്‍ ഫൈനലില്‍
ഇംഗ്ലണ്ട് ഉയര്‍ത്തിയ 212 റണ്‍സിന്റെ വിജയലക്ഷ്യം 37.1 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി പാകിസ്ഥാന്‍ മറികടന്നു.
ചാമ്പ്യന്‍സ് ട്രോഫി ആദ്യ സെമിയില്‍ തകര്‍പ്പന്‍ ജയത്തോടെ പാകിസ്ഥാന്‍ ഫൈനലില്‍. ഇംഗ്ലണ്ട് ഉയര്‍ത്തിയ 212 റണ്‍സിന്റെ വിജയലക്ഷ്യം 37.1 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി പാകിസ്ഥാന്‍ മറികടന്നു.
ഇംഗ്ലണ്ട് നിരയില്‍ 30 റണ്‍സിലേറെ എടുക്കാന്‍ കഴിഞ്ഞത് നാല് പേര്‍ക്ക് മാത്രമാണ്. ജോണി ബെയര്‍സ്‌റ്റോ(43), ജോ റൂട്ട്(46), മോര്‍ഗന്‍(33), ബെന്‍ സ്‌റ്റോക്‌സ്(34) എന്നിവരൊഴികെ ആരും കാര്യമായ റണ്ണെടുക്കാതെ വന്നപ്പോള്‍ ഇംഗ്ലണ്ട് ഒരു പന്ത് ബാക്കി നില്‍ക്കെ ഓള്‍ ഔട്ടായി. ജുനൈദ് ഖാന്‍, റുമന്‍ റയീസ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ഹസന്‍ അലി മൂന്ന് വിക്കറ്റും നേടി.
212 റണ്‍സെന്ന താരതമ്യേന ചെറിയ വിജയലക്ഷ്യം തേടിയിറങ്ങിയ പാകിസ്താന് മികച്ച തുടക്കമാണ് ഓപണര്‍മാരായ അസ്ഹര്‍ അലിയും(76) ഫക്തര്‍ സമനും(57) നല്‍കിയത്. ഓപണര്‍മാര്‍ പുറത്തായിട്ടും പകരം വന്ന ബാബര്‍ അസാമും(38*) മൊഹമ്മദ് ഹഫീസും(31*) സുരക്ഷിതമായി പാകിസ്താനെ വിജയതീരത്തെത്തിച്ചു. പത്ത് ഓവറില്‍ വെറും 35 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് നിര്‍ണ്ണായക വിക്കറ്റുകള്‍ വീഴ്ത്തിയ ഹസന്‍ അലിയാണ് കളിയിലെ താരം.