ബോള്‍ട്ടിന് വികാരനിര്‍ഭര വിടവാങ്ങലൊരുക്കി ജമൈക്ക

Update: 2018-04-19 10:32 GMT
ബോള്‍ട്ടിന് വികാരനിര്‍ഭര വിടവാങ്ങലൊരുക്കി ജമൈക്ക
Advertising

15 വര്‍ഷം മുമ്പ് 200 മീറ്ററില്‍ ലോക ജൂനിയര്‍ സ്വര്‍ണം നേടി ട്രാക്കില്‍ വരവറിയിച്ച അതേ വേദിയിലാണ് ജന്മനാട്ടിലെ അവസാന മത്സരം ബോള്‍ട്ട് പൂര്‍ത്തിയാക്കിയത്.

സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ടിന് ജന്മനാട്ടിലെ വിടവാങ്ങല്‍ മത്സരത്തില്‍ സ്വര്‍ണം. 10.03 സെക്കന്‍ഡ് കൊണ്ടാണ് ബോള്‍ട്ട് 100 മീറ്റര്‍ ഓടിയെത്തിയത്.

15 വര്‍ഷം മുമ്പ് 200 മീറ്ററില്‍ ലോക ജൂനിയര്‍ സ്വര്‍ണം നേടി ട്രാക്കില്‍ വരവറിയിച്ച അതേ വേദിയിലാണ് ജന്മനാട്ടിലെ അവസാന മത്സരം ബോള്‍ട്ട് പൂര്‍ത്തിയാക്കിയത്. മുപ്പതിനായിരത്തിലധികം ആരാധകരാണ് മത്സരം വീക്ഷിക്കാനെത്തിയത്. ജമൈക്കന്‍ പ്രധാനമന്ത്രി ആന്‍ഡ്രൂ ഹോള്‍നസും അത്‌ലറ്റിക്‌സ് ഫെഡറേഷന്‍സ് പ്രസിഡന്റ് സെബാസ്റ്റ്യന്‍ കോയും മത്സരം കാണാനെത്തിയിരുന്നു. 10.03 സെക്കന്‍ഡുകളാണ് ബോള്‍ട്ടിന് 100 മീറ്റര്‍ പൂര്‍ത്തിയാക്കാന്‍ എടുത്ത സമയം. പിന്തുണച്ച എല്ലാവര്‍ക്കും ബോള്‍ട്ട് മത്സര ശേഷം നന്ദി അറിയിച്ചു.

Full View

'100 മീറ്റര്‍ ഓടുമ്പോള്‍ തനിക്ക് ഒരിക്കലും സമ്മര്‍ദങ്ങളുണ്ടായിരുന്നില്ല വലിയ പിന്തുണയാണ് ജനം എനിക്ക് ഈ രാത്രി നല്‍കിയത്. എല്ലാവര്‍ക്കും നന്ദി പറയുന്നു' ബോള്‍ട്ട് മത്സരശേഷം പറഞ്ഞു. ഓഗസ്റ്റില്‍ ലണ്ടനില്‍ നടക്കുന്ന ലോകചാമ്പ്യന്‍ഷിപ്പോടെ ട്രാക്കിനോട് വിടപറയാനാണ് ബോള്‍ട്ട് തയ്യാറെടുക്കുന്നത്. എട്ട് ഒളിമ്പിക്‌സ് സ്വര്‍ണവും 11 ലോകചാംപ്യന്‍ഷിപ്പ് കിരീടവും ബോള്‍ട്ട് നേടിയിട്ടുണ്ട്.

Tags:    

Similar News