റോജര്‍ ഫെഡറര്‍ റിയോ ഒളിമ്പിക്സില്‍ റാക്കറ്റേന്തില്ല
Update: 2018-04-22 11:30 GMT
കാല്‍മുട്ടിലെ ശസ്ത്രക്രിയക്ക് ശേഷം കൂടുതല്‍ വിശ്രമം വേണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരമാണ് സ്വിസ് താരം പിന്മാറിയത്
റോജര്‍ ഫെഡറര്‍ക്ക് റിയോ ഒളിമ്പിക്സ് നഷ്ടമാകും. കാല്‍മുട്ടിലെ ശസ്ത്രക്രിയക്ക് ശേഷം കൂടുതല്‍ വിശ്രമം വേണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരമാണ് സ്വിസ് താരം പിന്മാറിയത്. യുഎസ് ഓപണ്‍ അടക്കമുള്ള ഈ സീസണിലെ മുഴുവന്‍ മത്സരങ്ങളിലും ഫെഡറര്‍ക്ക് കളിക്കാനാവില്ല.