ചില പരിശീലകരും സ്ഥാപനങ്ങളും കായിക താരങ്ങളെ കൊള്ളയടിക്കുന്നുവെന്ന് അത് ലറ്റിക് അസോസിയേഷൻ

Update: 2018-04-26 23:33 GMT
Editor : rishad
ചില പരിശീലകരും സ്ഥാപനങ്ങളും കായിക താരങ്ങളെ കൊള്ളയടിക്കുന്നുവെന്ന് അത് ലറ്റിക് അസോസിയേഷൻ
Advertising

കരിയർ അപകടത്തിലാകുന്ന പേടി കൊണ്ടാണ് താരങ്ങൾ ഇത് തുറന്ന് പറയാത്തതെന്നും അത് ലറ്റിക് അസോസിയേഷൻ സെക്രട്ടറി പി.ഐ. ബാബു

ചില പരിശീലകരും സ്ഥാപനങ്ങളും കായിക താരങ്ങളെ കൊള്ളയടിക്കുന്നുവെന്ന് അത് ലറ്റിക് അസോസിയേഷൻ. കരിയർ അപകടത്തിലാകുന്ന പേടി കൊണ്ടാണ് താരങ്ങൾ ഇത് തുറന്ന് പറയാത്തതെന്നും അത് ലറ്റിക് അസോസിയേഷൻ സെക്രട്ടറി പി.ഐ. ബാബു മീഡിയവണി നോട് പറഞ്ഞു.വിയർപ്പും അധ്വാനവും കുട്ടികൾക്ക്. പണം പരിശീലകർക്ക് എന്നതാണ് കേരളത്തിലെ കായിക രംഗത്ത സ്ഥിതി. ചില പരിശീലകരും സ്ഥാപനങ്ങളും കായികതാരങ്ങളെ സാന്പത്തികമായി ചൂഷണം ചെയ്യുന്നുണ്ട്. സര്‍ക്കാരിന്റെ ധന സഹായമടക്കം ചില പരിശീലകര്‍ പോക്കറ്റിലാക്കുന്നു.

സര്‍ക്കാരും അഭ്യുദയാകാംക്ഷികളും പാരിതോഷികങ്ങള്‍ നല്‍കിയിട്ടും കുട്ടികളുടെ അക്കൌണ്ട് കാലിയാണ്. ചില പരിശീലകര്‍ മാത്രമാണ് ഇങ്ങനെ ചെയ്യുന്നത്. പലരും കുട്ടികള്‍ക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുന്നവരാണ്. പരിശീലകരുടെ സാമ്പത്തിക പ്രതിസന്ധിയാകാം ഇതിന് കാരണം. കരിയര്‍ അപകടത്തിലാകുമോ എന്ന് കരുതി രേഖാമൂലം പരാതി നല്‍കാന്‍ ആരും തയ്യാറാകില്ല. അത്കൊണ്ട് തന്നെ ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഇടപെടാന്‍ പരിമിതിയുണ്ടെന്നും പി ഐ ബാബു പറഞ്ഞു.

Full View

Writer - rishad

contributor

Editor - rishad

contributor

Similar News