കയറുകൊണ്ട് ബന്ധിച്ച് 39 കിമീ ഓട്ടം അഞ്ച് കിലോമീറ്റര്‍ നീന്തല്‍: കായികതാരങ്ങള്‍ക്ക് വെല്ലുവിളിയായ സ്വിം റണ്ണിന് തുടക്കം

Update: 2018-04-28 22:41 GMT
Editor : admin
കയറുകൊണ്ട് ബന്ധിച്ച് 39 കിമീ ഓട്ടം അഞ്ച് കിലോമീറ്റര്‍ നീന്തല്‍: കായികതാരങ്ങള്‍ക്ക് വെല്ലുവിളിയായ സ്വിം റണ്ണിന് തുടക്കം
Advertising

നീന്തലും ഓട്ടവും ഒരുമിച്ചുള്ള സ്വിം റണ്‍ സീസണിന് സ്വീഡനില്‍ തുടക്കമായി. ആദ്യ യോഗ്യതാ മത്സരത്തില്‍ 240 ജോഡി മത്സരാര്‍ഥികളാണ് പങ്കെടുത്തത്.

നീന്തലും ഓട്ടവും ഒരുമിച്ചുള്ള സ്വിം റണ്‍ സീസണിന് സ്വീഡനില്‍ തുടക്കമായി. ആദ്യ യോഗ്യതാ മത്സരത്തില്‍ 240 ജോഡി മത്സരാര്‍ഥികളാണ് പങ്കെടുത്തത്.

രണ്ട് പേര്‍ പരസ്പരം കയര്‍ കൊണ്ട് ബന്ധിപ്പിച്ച ശേഷം ഓടുകയും നീന്തുകയും ചെയ്യുന്ന മത്സരമാണ് സ്വിംറണ്‍. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വെവ്വേറെയും ഒരുമിച്ചും മത്സരം നടക്കുന്നു.39 കിലോ മീറ്റര്‍ ഓടുകയും അഞ്ച് കിലോമീറ്റര്‍ നീന്തുകയും വേണം.

സ്വീഡിഷ് സഹോദരന്‍മാരായ ജോനസും എക്മാനുമാണ് പുരുഷവിഭാഗത്തില്‍ ജേതാക്കളായത്. നാലു മണിക്കൂറിനകം മത്സരം പൂര്‍ത്തിയാക്കിയതും ഇവര്‍ മാത്രമാണ്. അനിക-എലീസബെറ്റ് സഖ്യം വനിതാവിഭാഗത്തിലും ഡാനിയേല്‍ ഹാന്‍സന്‍-ക്രിസ്റ്റ്യന്‍ ലാര്‍സണ്‍ സഖ്യം മിക്സഡ് വിഭാഗത്തിലും ജേതാക്കളായി.

എട്ട് സഖ്യങ്ങള്‍ ലോക ചാമ്പ്യന്‍ഷിപ്പിനുള്ള യോഗ്യത നേടി. നാല് ഘട്ടമായാണ് യോഗ്യതാ മത്സരങ്ങള്‍. സെപ്തംബറിലാണ് ലോക ചാമ്പ്യന്‍ഷിപ്പ്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News