ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ ശമ്പളം 100 ശതമാനം ഉയര്‍ത്തിയേക്കും

Update: 2018-05-03 09:30 GMT
Editor : admin
Advertising

2017ല്‍ 46 മത്സരങ്ങളില്‍ കളിച്ച നായകന്‍ വിരാട് കൊഹ്‍ലിക്ക് 5.51 കോടി രൂപയാണ് വേതനമായി ലഭിച്ചത്. പുതിയ ഫോര്‍മുലയനുസരിച്ച് ഇത് 10 കോടി രൂപയായി ഉയരും.

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ ശമ്പളത്തില്‍ 100 ശതമാനം വര്‍ധനയുടെ സാധ്യത തെളിയുന്നു. താരങ്ങളുടെ ശന്പളം വര്‍ധിപ്പിക്കണമെന്ന് നായകന്‍ വിരാട് കൊഹ്‍ലിയും പരിശീലകന്‍ രവി ശാസ്ത്രിയും നേരത്തെ ആവശ്യപ്പെട്ടിരുന്നു. കളിക്കാരുടെ ശമ്പളത്തിന് നീക്കിവച്ചിരുന്ന 180 കോടിക്ക് പുറമെ മറ്റൊരു 200 കോടി കൂടി നീക്കിവയ്ക്കുന്നതിന് ഒരു സമവാക്യത്തിന് സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതി രൂപം നല്‍കി വരികയാണ്.

പുതിയ ശമ്പള രീതി അനുസരിച്ച് സീനിയര്‍ താരങ്ങള്‍ക്ക് 100 ശതമാനം വരെ ശമ്പള വര്‍ധനവുണ്ടാകുമെന്ന് ബിസിസിഐ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ആഭ്യന്തര ക്രിക്കറ്റ് താരങ്ങള്‍ക്കും സമാന ശമ്പള വര്‍ധനവുണ്ടാകുമെന്നാണ് സൂചന. ക്രിക്കറ്റിന്‍റെ ഒരു മേഖലയില്‍ മാത്രം കളിക്കുന്ന താരങ്ങള്‍ക്കും മികച്ച രീതിയില്‍ തന്നെ ശമ്പള വര്‍ധനവുണ്ടാകും.

2017ല്‍ 46 മത്സരങ്ങളില്‍ കളിച്ച നായകന്‍ വിരാട് കൊഹ്‍ലിക്ക് 5.51 കോടി രൂപയാണ് വേതനമായി ലഭിച്ചത്. പുതിയ ഫോര്‍മുലയനുസരിച്ച് ഇത് 10 കോടി രൂപയായി ഉയരും. രഞ്ജി ട്രോഫിയില്‍ കളിക്കുന്ന താരങ്ങള്‍ക്കും സമാന ശമ്പള വര്‍ധനവുണ്ടാകും,12 -15 ലക്ഷം രൂപയാണ് ഒരു രഞ്ജി താരത്തിന് നിലവില്‍ ഒരു സീസണില്‍ ലഭിക്കുന്ന വരുമാനം. ഇത് 30 ലക്ഷം രൂപയായി ഉയരും. ഏകദിന, ട്വന്‍റി20 മത്സരങ്ങളില്‍ കളിക്കാത്ത ചേതേശ്വര്‍ പുജാര പോലെയുള്ള താരങ്ങള്‍ക്കും മാന്യമായ ശമ്പള വര്‍ധനവുണ്ടാകും. ഇന്ത്യന്‍ ടീം മാനേജ്മെന്‍റ് ഉയര്‍ത്തിയ പ്രധാന ആശങ്കകളില്‍ ഒന്നായിരുന്നു ഇത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News