ടോക്കിയോ ഒളിമ്പിക്സിനുള്ള ബജറ്റ് വെട്ടിച്ചുരുക്കി സംഘാടക സമിതി

Update: 2018-05-03 12:35 GMT
Editor : Alwyn K Jose
ടോക്കിയോ ഒളിമ്പിക്സിനുള്ള ബജറ്റ് വെട്ടിച്ചുരുക്കി സംഘാടക സമിതി
Advertising

കഴിഞ്ഞ മെയില്‍ തയ്യാറാക്കിയ എസ്റ്റിമേറ്റിനേക്കാള്‍ 300 മില്യണ്‍ ഡോളറിന്റെ കുറവാണ് ബജറ്റില്‍ ഉണ്ടായത്.

2020ല്‍ ടോക്കിയോവില്‍ നടക്കുന്ന ഒളിമ്പിക്സിനുളള ബ‍ജറ്റ് സംഘാടക സമിതി വെട്ടിച്ചുരുക്കി. 12.6 ബില്ല്യണ്‍ ഡോളറിന്റെ ബജറ്റാണ് പ്രഖ്യാപിച്ചത്. കഴിഞ്ഞ മെയില്‍ തയ്യാറാക്കിയ എസ്റ്റിമേറ്റിനേക്കാള്‍ 300 മില്യണ്‍ ഡോളറിന്റെ കുറവാണ് ബജറ്റില്‍ ഉണ്ടായത്.

ടോക്കിയോ ഗവര്‍ണറുടെ ചെലവ് ചുരുക്കല്‍ കാമ്പയിന്റെ ഭാഗമായാണ് ഒളിമ്പിക്സിനുള്ള ചെലവില്‍ വന്‍ കുറവ് വന്നത്. ജപ്പാന്റെ നികുതിപ്പണം അമിതമായി ഒളിമ്പിക്സിന് വേണ്ടി ചെലവാക്കുന്നു എന്ന് എസ്റ്റിമേറ്റ് തയ്യാറാക്കുന്ന സമയത്ത് തന്നെ വിമര്‍ശം ഉയര്‍ന്നിരുന്നു. നിലവില്‍ ലഭ്യമായ സൌകര്യങ്ങള്‍ ഉപയോഗിച്ചും ചില മത്സരങ്ങള്‍ ടോക്കിയോ നഗരത്തിന് പുറത്തേക്ക് മാറ്റിയുമാണ് ചെലവ് ചുരുക്കിയത്.

ഡിസംബറില്‍ പ്രസിദ്ധീകരിച്ച ആദ്യ ബജറ്റില്‍ 14 ബില്ല്യണ്‍ ഡോളറാണ് വകയിരുത്തിയത്. 2018 ഡിസംബറില്‍ ബജറ്റിന്റെ രണ്ടാം ഭാഗം അവതരിപ്പിക്കും. ഗെയിംസിന് മുമ്പ് തന്നെ സ്പോണ്‍സര്‍ഷിപ്പ് വകയിലും മറ്റും വരുമാനം ഉയര്‍ത്താന്‍ കഴിയുമെന്നാണ് അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി പ്രസിഡന്റ് ജോണ്‍ കോറ്റ്സ് ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. ടോക്കിയോ മെട്രോ പൊളിറ്റന്‍ സര്‍ക്കാര്‍ 5.6 ബില്ല്യണ്‍ ഡോളറും ജപ്പാന്‍ കേന്ദ്ര സര്‍ക്കാര്‍ 1.4 ബില്ല്യണ്‍ ഡോളറുമാണ് കഴിഞ്ഞ ഒളിമ്പിക്സിനായി വകയിരുത്തിയിരിക്കുന്നത്.

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News