ഒളിമ്പിക്സ് റിലേ ടീമില്‍ നിന്നും ഒഴിവാക്കിയതിനെതിരെ അനു രാഘവന്‍ ഹൈക്കോടതിയെ സമീപിച്ചു

Update: 2018-05-06 12:14 GMT
Editor : Subin
ഒളിമ്പിക്സ് റിലേ ടീമില്‍ നിന്നും ഒഴിവാക്കിയതിനെതിരെ അനു രാഘവന്‍ ഹൈക്കോടതിയെ സമീപിച്ചു
Advertising

 4 ഗുണം 400 മീറ്റര്‍ റിലേ ടീമില്‍ നിന്ന് ഒഴിവാക്കിയതിനെതിരെയാണ് അനു അത്‌ലറ്റിക് ഫെഡറേഷനെതിരെ കോടതിയില്‍ ഹരജി നല്‍കിയത്. സാധ്യത ലിസ്റ്റിലുണ്ടായിരുന്ന തന്നെ ഒഴിവാക്കിയതിന്‍റെ കാരണം ഫെഡറേഷന്‍ ഇതു വരെ വ്യക്തമാക്കിയിട്ടില്ലെന്ന് അനു മീഡിയവണിനോട് പറഞ്ഞു.

Full View

റിയോ ഒളിമ്പിക്സിനുള്ള വനിതാ റിലേ ടീമില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ അത്‌ലറ്റ് അനു രാഘവന്‍ ഹൈക്കോടതിയെ സമീപിച്ചു. 4 ഗുണം 400 മീറ്റര്‍ റിലേ ടീമില്‍ നിന്ന് ഒഴിവാക്കിയതിനെതിരെയാണ് അനു അത്‌ലറ്റിക് ഫെഡറേഷനെതിരെ കോടതിയില്‍ ഹരജി നല്‍കിയത്. സാധ്യത ലിസ്റ്റിലുണ്ടായിരുന്ന തന്നെ ഒഴിവാക്കിയതിന്‍റെ കാരണം ഫെഡറേഷന്‍ ഇതു വരെ വ്യക്തമാക്കിയിട്ടില്ലെന്ന് അനു മീഡിയവണിനോട് പറഞ്ഞു.

മികച്ച ഫോമിലായിരുന്നിട്ടും റിയോ ഒളിമ്പിക്സിനായുള്ള വനിതാ റിലേ ടീമില്‍ നിന്ന് ഒഴിവാക്കിയതിനെതിരെയാണ് അനു ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരിക്കുന്നത്. ഏത് മാനദണ്ഡം അനുസരിച്ചാണ് റിലേ ടീമിനെ തെരഞ്ഞെടുത്തതെന്ന് അത്‌ലറ്റിക് ഫെഡറേഷന്‍ വ്യക്തമാക്കണമെന്ന് അനു പറഞ്ഞു. തന്നെ ടീമില്‍ നിന്ന് ഒഴിവാക്കിയതിന്റെ കാരണം ഫെഡറേഷന്‍ ഇതു വരെ വ്യക്തമാക്കിയിട്ടില്ല. മോശം ഫോമിലായിരുന്ന അശ്വിനി അകുഞ്ചിയെ ടീമില്‍ ഉള്‍പ്പെടുത്തിയത് എന്തിനാണെന്നറിയില്ലെന്നും അനു പറഞ്ഞു. ഫെഡറേഷന്‍റെ ഭാഗത്ത് നിന്നുള്ള അവഗണന മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നും അനു പറഞ്ഞു.

Writer - Subin

contributor

Editor - Subin

contributor

Similar News