ദേശീയ ജൂനിയര്‍ മീറ്റിനായി കേരള ടീം ഭോപാലിലെത്തി
Update: 2018-05-09 00:08 GMT
തുടർച്ചയായ 19 ആം തവണയും കിരിടം സ്വന്തമാക്കുകയാണ് കേരളത്തിന്റെ ലക്ഷ്യം...
ദേശീയ ജൂനിയർ സ്കൂൾ മീറ്റിൽ പങ്കെടുക്കാനായി കേരളാ ടീം മധ്യപ്രദേശിലെ ഭോപ്പാലിലെത്തി. തുടർച്ചയായ 19 ആം തവണയും കിരിടം സ്വന്തമാക്കുകയാണ് കേരളത്തിന്റെ ലക്ഷ്യം. ഈ മാസം എഴ് മുതൽ 12 വരെയാണ് മീറ്റ്.
27 ആൺകുട്ടികളും 26 പെൺകുട്ടികളുമാണ് ടോപ്പാലിൽ മെഡൽ കൊയ്യാനുള്ള സംഘത്തിലുള്ളത്. ഒഫീഷ്യലുകളും ഡോക്ടർമാരുമുൾപ്പെടെ 14 പേർ ടീമിനൊപ്പം അനുഗമിക്കുന്നു. ഹരിയാനയും മഹാരാഷ്ടയും കേരളത്തിന് ശക്തമായ വെല്ലുവിളി ഉയർത്തും. കീരീടം വിട്ടുകൊടുക്കില്ലെന്ന് ടീം ക്യാപ്റ്റൻ പി ഡി അഞ്ജലി. കഠിന പരിശീലനത്തിന് ശേഷമായിരുന്നു ടീമിന്റെ യാത്ര.
ദേശീയ സ്കൂൾ മീറ്റ് മൂന്നായി വിഭജിച്ചതിന് ശേഷമുള്ള രണ്ടാം ജൂനിയർ മീറ്റാണ് ടോപ്പാലിൽ നടക്കുന്നത്.