അഭിമുഖം പിരിമുറക്കം നിറഞ്ഞതായിരുന്നുവെന്ന് കുംബ്ലെ
ഇന്ത്യയുടേത് ഒരു യുവ ടീമാണ്. അവര്‍ക്ക് മികച്ച ഒരു യുവ നായകനുമുണ്ട്. വിരാടിനൊപ്പം പ്രവര്‍ത്തിക്കുക സുഖകരമാകും. ഇന്ത്യന്‍ ടീമിന്‍റെ....
ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനാകാനുള്ള അഭിമുഖം തീര്‍ത്തും പിരിമുറുക്കം നിറഞ്ഞതായിരുന്നുവെന്ന് അനില്‍ കുംബ്ലെ. ആദ്യമായിട്ടായിരുന്നു ജോലിക്കായി ഒരു അഭിമുഖത്തിന് വിധേയനാകുന്നത്. കരിയറില്‍ ഉടനീളം ഒന്നിച്ച് കളിച്ചവരായിരുന്നു മറുവശത്ത്. തീര്‍ത്തും പുതുമയുള്ള ഒരു അനുഭവമായിരുന്നു അത് - ബിസിസിഐ വെബ്സൈറ്റിനു നല്‍കിയ അഭിമുഖത്തില്‍ കുംബ്ലെ വ്യക്തമാക്കി.
വിദേശ രാജ്യങ്ങളില്‍ ഇന്ത്യയുടെ പ്രകടനം മെച്ചപ്പെടുത്തുകയാകും തന്‍റെ പ്രധാന ലക്ഷ്യമെന്ന് കുംബ്ലെ പറഞ്ഞു. സമീപന രീതിയാണ് ഇതില്‍ പ്രധാനം. വിദേശ പിച്ചുകളില്‍ മികച്ച പ്രകടനത്തിനുള്ള മാനസികമായ തയ്യാറെടുപ്പും പരിശീലനവും ഇന്ത്യയില്‍ നിന്നു തന്നെ തുടങ്ങണം. ടെസ്റ്റ് മത്സരങ്ങള്‍ വിജയിക്കണമെങ്കില്‍ എതിരാളികളെ രണ്ട് ഇന്നിങ്സുകളിലും പുറത്താകാതെ മറ്റ് മാര്‍ഗങ്ങളില്ല. അതിനായിരിക്കും മുന്‍ഗണന. പിന്നണിയില്‍ പ്രവര്‍ത്തിച്ച് കളിക്കളത്തിനകത്തും പുറത്തും നായകനുമേലുള്ള സമ്മര്‍ദം പരമാവധി കുറയ്ക്കുകയാണ് ലക്ഷ്യം.
ഇന്ത്യയുടേത് ഒരു യുവ ടീമാണ്. അവര്‍ക്ക് മികച്ച ഒരു യുവ നായകനുമുണ്ട്. വിരാടിനൊപ്പം പ്രവര്‍ത്തിക്കുക സുഖകരമാകും. ഇന്ത്യന്‍ ടീമിന്‍റെ കഴിവില്‍ തനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്നും കുംബ്ലെ പറഞ്ഞു.