ബോള്‍ഡായി ബോള്‍ട്ട് സ്വര്‍ണത്തിലേക്ക്
അമേരിക്കന്‍ ജസ്റ്റിന്‍ ഗാറ്റ്‌ലിന്‍, ജമൈക്കയുടെ യൊഹാന്‍ ബ്ലെയ്ക്ക് തുടങ്ങിയവരും 200 മീറ്ററിന്റെ സെമി ഫൈനലില്‍ കടന്നിട്ടുണ്ട്.
റിയോയിലെ രണ്ടാം സ്വര്‍ണത്തിലേക്ക് ആദ്യ പടി കടന്ന് ഉസൈന്‍ ബോള്‍ട്ട്. 200 മീറ്ററിന്റെ ഹീറ്റ്സില്‍ അനായാസമാണ് ബോള്‍ട്ട് ഫിനിഷ് ചെയ്തത്. അമേരിക്കന്‍ ജസ്റ്റിന്‍ ഗാറ്റ്‌ലിന്‍, ജമൈക്കയുടെ യൊഹാന്‍ ബ്ലെയ്ക്ക് തുടങ്ങിയവരും 200 മീറ്ററിന്റെ സെമി ഫൈനലില്‍ കടന്നിട്ടുണ്ട്.
അനായാസമായിരുന്നു ജമൈക്കക്കാരന്‍ ബോള്‍ട്ടിന് ഹീറ്റ്സ്. ഒമ്പതാം ഹീറ്റ്സിലിറങ്ങിയ ബോള്‍ട്ടിന് ചെറിയ വെല്ലുവിളി ഉയര്‍ത്താന്‍ പോലും ആര്‍ക്കും കഴിഞ്ഞില്ല. 20.28 സെക്കന്റ് കൊണ്ടാണ് ബോള്‍ട്ട് 200 മീറ്റര്‍ ഫിനിഷ് ചെയ്തത്. ജസ്റ്റിന്‍ ഗാറ്റ്‌ലിനും എതിരാളികളില്ലാതെയാണ് ഹീറ്റ്സ് മറികടന്നത്. 20.42 സെക്കന്‍ഡാണ് ഗാറ്റ്‌ലിന്‍ എടുത്തത്. ബോള്‍ട്ടിനും ഗാറ്റ്‌ലിനും കനത്ത വെല്ലുവിളി ആയേക്കാവുന്ന അമേരിക്കയുടെ ലഷ്വാന്‍ മെറിറ്റ് 20.15 സെക്കന്റ് കൊണ്ട് ഓടിയെത്തി.
രണ്ട് ജമൈക്കക്കാര്‍ കൂടി സെമി ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. യൊഹാന്‍ ബ്ലേക്കും നിക്കല്‍ അഷ്മെഡയും. 100 മീറ്ററില്‍ വെങ്കലം നേടിയ ആന്ദ്രേ ഡി ഗ്രാസെയുടേതാണ് ഹീറ്റ്സില്‍ മികച്ച സമയം. ആന്ദ്രേ ഡി ഗ്രാസെയും ഉസൈന്‍ ബോള്‍ട്ടും രണ്ടാം സെമി ഫൈനലില്‍ ഒരുമിച്ചാണ് മത്സരിക്കുന്നത്. വ്യാഴാഴ്ച രാവിലെയാണ് സെമി ഫൈനല്‍ മത്സരങ്ങള്‍.