ഐഎസ്എല്‍: രണ്ടാംജയം തേടി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്

Update: 2018-05-11 15:35 GMT
ഐഎസ്എല്‍: രണ്ടാംജയം തേടി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്
Advertising

ആദ്യ മല്‍സരത്തില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ രണ്ടാം ജയം തേടി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഇന്നിറങ്ങുന്നു. നിലവിലെ റണ്ണേഴ്‌സുകളായ ഗോവ എഫ് സിയാണ് എതിരാളികള്‍. ആദ്യ മല്‍സരത്തില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. ബ്രസീല്‍ താരങ്ങളുടെ പകിട്ടുമായാണ് ഗോവയുടെ വരവ്. മുന്‍ ബ്രസീല്‍ ക്യാപ്റ്റന്‍ ലൂസിയോയാണ് ടീമിനെ നയിക്കുന്നത്. സീക്കോയാണ് ഗോവയുടെ പരിശീലകന്‍. വൈകീട്ട് ഏഴിന് ഗുവാഹത്തിയിലാണ് മല്‍സരം.

Tags:    

Similar News