90+3ാം മിനിറ്റിൽ വിജയഗോൾ; ഇറ്റാലിയൻ സൂപ്പർകപ്പ് കിരീടത്തിൽ മുത്തമിട്ട് എസി മിലാൻ
2022ൽ സീരി എ നേടിയ ശേഷം എസി മിലാൻ സ്വന്തമാക്കുന്ന മേജർ ട്രോഫിയാണിത്.
റിയാദ്: നിലവിലെ ചാമ്പ്യൻമാരായ ഇന്റർമിലാനെ കീഴടക്കി ഇറ്റാലിയൻ സൂപ്പർകപ്പ് കിരീടത്തിൽ മുത്തമിട്ട് എസി മിലാൻ. സൗദിയിലെ അൽ-അവാൽ പാർക്കിൽ നടന്ന ആവേശ ഫൈനലിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് എസി മിലാൻ ജയം പിടിച്ചത്. 90+3ാം മിനിറ്റിൽ സ്‌ട്രൈക്കർ ടാമി എബ്രഹാമാണ് വിജയഗോൾ നേടിയത്. തിയോ ഹെർണാണ്ടസ്(52), ക്രിസ്റ്റിയൻ പുലിസിച്(80) എന്നിവരും ലക്ഷ്യംകണ്ടു. ഇന്ററിനായി ലൗട്ടാരോ മാർട്ടിനസ്(45+1), മെഹ്ദി തരേമി(47) ആശ്വാസ ഗോൾ നേടി. രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷമാണ് ഇറ്റാലിയൻ വമ്പൻമാരായ എസി മിലാൻ ശക്തമായ തിരിച്ചുവരവ് നടത്തിയത്.
WHAT A COMEBACK.
— Lega Serie A (@SerieA_EN) January 6, 2025
WHAT A GAME.@acmilan have won the #EASPORTSFCSupercup! 🏆❤️🖤 pic.twitter.com/zsMU7HEZRV
അവസാന മൂന്ന് വർഷമായി ഇന്റർ തുടരുന്ന അപ്രമാധിത്യം അവസാനിപ്പിച്ചാണ് എസി മിലാൻ കിരീടം തിരിച്ചുപിടിച്ചത്. എട്ടാം സൂപ്പർകോപ്പ ഇറ്റാലിയാന കിരീടമാണിത്. 2016ന് ശേഷമാണ് കിരീടം സ്വന്തമാക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.