ബൂംറ കൊടുങ്കാറ്റായി; ഗുജറാത്ത് രഞ്ജി ഫൈനലില്‍

Update: 2018-05-11 07:35 GMT
Editor : Damodaran
ബൂംറ കൊടുങ്കാറ്റായി; ഗുജറാത്ത് രഞ്ജി ഫൈനലില്‍
ബൂംറ കൊടുങ്കാറ്റായി; ഗുജറാത്ത് രഞ്ജി ഫൈനലില്‍
AddThis Website Tools
Advertising

മുന്‍നിര ബാറ്റ്സ്മാന്‍മാരുള്‍പ്പെടെ ആറ് ഝാര്‍ഖണ്ഡ് താരങ്ങള്‍ ബൂംറയുടെ തീ പാറുന്ന പന്തുകളുടെ വീര്യം ഗണിക്കാനാകാതെ പരാജിതരായി കൂടാരം കയറി

ഝാര്‍ഖണ്ഡിനെ വിഴുങ്ങി ബൂംറ കൊടുങ്കാറ്റ് തകര്‍ത്താടിയപ്പോള്‍ രഞ്ജി ട്രോഫിയുടെ കലാശപ്പോരിന് ഗുജറാത്ത് യോഗ്യത നേടി. 123 റണ്‍സിനാണ് പാര്‍ഥിവ് പട്ടേലിന്‍റെ നേതൃത്വത്തിലുള്ള ഗുജറാത്ത് 123 റണ്‍സിനാണ് ജേതാക്കളായത്. രണ്ടാം ഇന്നിങ്സില്‍ 252 റണ്ണിന് ഗുജറാത്ത് പുറത്തായതോടെ ഝാര്‍ഖണ്ഡിന് ജയ സാധ്യത തെളിഞ്ഞിരുന്നു. കേവലം 235 റണ്‍സ് എന്ന വിജയലക്ഷ്യം കരുതലോടെ മറികടക്കാമെന്ന ഝാര്‍ഖണ്ടിന്‍റെ പ്രതീക്ഷകള്‍ക്കു മേല്‍ ബൂംറയെന്ന പേസര്‍ പറന്നിറങ്ങിയത് തീര്‍ത്തും ദയാരഹിതമായിട്ടായിരുന്നു.

മുന്‍നിര ബാറ്റ്സ്മാന്‍മാരുള്‍പ്പെടെ ആറ് ഝാര്‍ഖണ്ഡ് താരങ്ങള്‍ ബൂംറയുടെ തീ പാറുന്ന പന്തുകളുടെ വീര്യം ഗണിക്കാനാകാതെ പരാജിതരായി കൂടാരം കയറി. രണ്ട് ഓപ്പണര്‍മാരും സംപൂജ്യരായി മടങ്ങിയ ഝാര്‍ഖണ്ഡിന്‍റെ ഇന്നിങ്സ് കേവലം 111 റണ്‍സിന് അവസാനിച്ചു. ഗുജറാത്തിനു മേല്‍ നേരിയ ഒന്നാം ഇന്നിങ്സ് ലീഡ് നേടിയ ധോണിയുടെ ഝാര്‍ഖണ്ഡ് പരാജിതരായെങ്കിലും മടങ്ങിയത് ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ ശക്തികളാണെന്ന് തെളിയിച്ചു തന്നെയാണ്.

Tags:    

Writer - Damodaran

contributor

Editor - Damodaran

contributor

Similar News