ധോണിക്ക് ബാറ്റ് മാറ്റേണ്ടിവരും; തിരിച്ചടിയായി പുതിയ നിയമം

Update: 2018-05-19 12:07 GMT
Editor : admin
ധോണിക്ക് ബാറ്റ് മാറ്റേണ്ടിവരും; തിരിച്ചടിയായി പുതിയ നിയമം
Advertising

ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‍ലി, ദക്ഷിണാഫ്രിക്കയുടെ ഏകദിന നായകന്‍ എബി ഡിവില്ലിയേഴ്സ്, ഓസീസ് നായകന്‍ സ്റ്റീവന്‍ സ്മിത്ത്, ഇംഗ്ലണ്ടിന്‍റെ ജോ റൂട്ട് തുടങ്ങിയ വമ്പന്‍ താരങ്ങളെല്ലാം തന്നെ പുതിയ പരിഷ്കാരങ്ങള്‍ക്ക്

മികച്ച ഫിനിഷറെന്ന നിലയില്‍ നിറംമങ്ങി തുടങ്ങിയെന്ന ആരോപണങ്ങള്‍ നേരിടുന്ന മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിക്ക് ഇരുട്ടടിയായി ഐസിസിയുടെ പുതിയ നിയമം. കൂറ്റനടികള്‍ക്ക് കരുത്താകുന്ന ബാറ്റ് പഴയ രൂപത്തില്‍ ധോണിക്ക് ഇനി ഉപയോഗിക്കാനാകില്ല. ഐസിസിയുടെ പുതിയ നിയമപ്രകാരം ബാറ്റുകളുടെ അഗ്രത്തിനുള്ള പരമാവധി കനം 40 മില്ലിമീറ്റര്‍ മാത്രമാണ്. 45 എംഎം അഗ്രത്തോട് കൂടിയ ബാറ്റാണ് ധോണി ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഒക്ടോബര്‍ ഒന്നിനാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരിക. അതിനാല്‍ തന്നെ ശ്രീലങ്കക്കെതിരെ നടക്കുന്ന ഏകദിന, ട്വന്‍റി20 പരമ്പരയില്‍ നിയമത്തിന്‍റെ കുരുക്കില്ലാതെ ബാറ്റ് ചലിപ്പിക്കാന്‍ ധോണിക്കാകും. ധോണിയെ കൂടാതെ കൂറ്റനടിയുടെ രാജാക്കന്‍മാരായ ക്രിസ് ഗെയില്‍, ഡേവിഡ് വാര്‍ണര്‍, കൊറന്‍ പൊള്ളാര്‌ഡ് തുടങ്ങിയവര്‍ക്കും ബാറ്റ് മാറ്റേണ്ടി വരും..

ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‍ലി, ദക്ഷിണാഫ്രിക്കയുടെ ഏകദിന നായകന്‍ എബി ഡിവില്ലിയേഴ്സ്, ഓസീസ് നായകന്‍ സ്റ്റീവന്‍ സ്മിത്ത്, ഇംഗ്ലണ്ടിന്‍റെ ജോ റൂട്ട് തുടങ്ങിയ വമ്പന്‍ താരങ്ങളെല്ലാം തന്നെ പുതിയ പരിഷ്കാരങ്ങള്‍ക്ക് അനുസൃതമായ ബാറ്റാണ് തുടക്കം മുതല്‍ ഉപയോഗിച്ച് വരുന്നത്. അതിനാല്‍ തന്നെ ബാറ്റിന്‍റെ കനം നോക്കാതെ പ്രഹരം തുടരാനിവര്‍ക്കാകും.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News