ബിസിസിഐയുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് സുപ്രീംകോടതി
ക്രിക്കറ്റിന്റെ വികസനത്തിന് ബിസിസിഐ കാര്യമായി ഒന്നും ചെയ്യുന്നില്ലെന്ന് കോടതി.
ക്രിക്കറ്റിന്റെ വികസനത്തിന് ബിസിസിഐ കാര്യമായി ഒന്നും ചെയ്യുന്നില്ലെന്ന് കോടതി. ഫണ്ട് വിതരണത്തില്‍ അപാകതയുണ്ടെന്നും ലോധ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ കഴിയില്ലെന്ന് പറയരുതെന്നും സുപ്രീം കോടതി വ്യക്തമാക്കി. ബിസിസിഐയുടെ ഭരണത്തില്‍ കാര്യമായ പരിഷ്കാരങ്ങള്‍ നിര്‍ദ്ദേശിക്കുന്ന ലോധ കമ്മിറ്റി ശിപാര്‍ശകള്‍ പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.
കഴിഞ്ഞ അഞ്ച് വര്‍ഷം വിതരണം ചെയ്ത ഫണ്ടിന്റെ കണക്ക് ബിസിസിഐ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. റിപ്പോര്‍ട്ട് പരിശോധിച്ച സുപ്രീംകോടതി ബിസിസിഐ 11 സംസ്ഥാനങ്ങള്‍ക്ക് ഒരു രൂപ പോലും നല്‍കിയിട്ടില്ലെന്ന് കണ്ടെത്തി. ഇതോടെയാണ് ചീഫ് ജസ്റ്റിസ് അദ്ധ്യനായ ബഞ്ച് ബോര്‍ഡിനെതിരെ രംഗത്തെത്തിയത്. ബിസിസിഐയുടെ ഫണ്ട് വിതരണം യുക്തിരഹിതമാണെന്നും സുതാര്യതയില്ലാത്തതാണെന്നും സുപ്രീംകോടതി വിമര്‍ശിച്ചു. സാമ്പത്തിക വിതരണം കൂടുതല്‍ നീതി പൂര്‍വ്വമാക്കണമെന്ന് നിര്‍ദേശിച്ച സുപ്രീംകോടതി ഈ 11 സംസ്ഥാനങ്ങള്‍ എന്തിന് വേണ്ടിയാണ് ഇങ്ങനെ യാചക്കേണ്ടി വരുന്നതെന്നും ചോദിച്ചു.
ഭരണ തലത്തില്‍ ലോധാ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കാനാകില്ലെന്ന നിലപാടിനെതിരെയും കോടതിയില്‍ നിന്ന് പരാമര്‍ശമുണ്ടായി. അത്തരം വാദങ്ങള്‍ അവസാനിപ്പിക്കണമെന്നാണ് ബിസിസിഐയുടെ അഭിഭാഷകരോട് കോടതി പറഞ്ഞത്. മന്ത്രിമാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ബിസിസിഐയുടെ തലപ്പത്ത് വരാന്‍ പാടില്ലെന്നും ഒരു ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് കീഴിലുള്ള പ്രൊഫഷണല്‍ സംഘമാവണം ബിസിസിഐയെ നയിക്കേണ്ടതെന്നും ലോധ കമ്മിറ്റി ശിപാര്‍ശ ചെയ്തിരുന്നു.