ചഹാലിന്റെ പന്തില്‍ ധോണിക്ക് പിഴച്ചപ്പോള്‍
Update: 2018-05-26 20:47 GMT
സുവര്‍ണാവസരം നഷ്ടമായ ദുഖം ധോണിയുടെ മുഖത്ത് പ്രകടമായിരുന്നു.
ഇന്ത്യക്കെതിരായ പരമ്പരയില്‍ ഓസീസ് ഏറ്റവും കൂടുതല്‍ ഭയക്കുന്നത് ചഹാല്‍ - ധോണി സഖ്യമാണ്. കളിച്ച മൂന്ന് മത്സരങ്ങളിലും ഒരിക്കലെങ്കിലും ധോണിയും ചഹാലും ഒത്തുചേര്‍ന്ന് മിന്നല്‍ സ്റ്റമ്പിംഗിലൂടെ ഒരു ഇരയെ സ്വന്തമാക്കിയിട്ടുണ്ട് എന്നതു തന്നെയായിരുന്നു ഈ ഭയത്തിന് കാരണം. എന്നാല്‍ ബംഗളൂരുവില്‍ നടന്ന നാലാം മത്സരത്തില്‍ ഈ കൂട്ടുകെട്ടിന് ആദ്യമായി പിഴച്ചു.
ആരോണ്‍ ഫിഞ്ചാണ് ഈ അപൂര്‍വ്വ പിഴവിന്റെ സുഖം അനുഭവിച്ചത്. ചഹാലിന്റെ പന്തില്‍ മുന്നോട്ടാഞ്ഞ ഫിഞ്ചിന് പക്ഷേ പന്തിന്റെ ഗതി മനസിലാക്കാന്‍ പിഴച്ചു. പന്ത് ബാറ്റ്സ്മാനെ കടന്ന് കീപ്പറുടെ അടുത്തേക്ക് പായുമ്പോള്‍ ഒരു തിരിച്ചുപോക്ക് അസാ