2007ല്‍ നായകനാക്കിയതിന്‍റെ കാരണം വെളിപ്പെടുത്തി ധോണി
ടീമിലെ യുവ താരങ്ങളിലൊരാളായിരുന്നുവെങ്കിലും സീനിയര്‍ താരങ്ങള്‍ ചോദിക്കുമ്പോള്‍ എന്‍റെ വിലയിരുത്തലുകള്‍ പങ്കുവയ്ക്കാന്‍ ഭയമോ മടിയോ ഉണ്ടായിരുന്നില്ല. ടീമിലെ മറ്റ് അംഗങ്ങളുമായെല്ലാം എനിക്ക് നല്ല
2007ല്‍ തന്‍റെ ഇരുപത്തിയാറാം വയസിലാണ് അപ്രതീക്ഷിതമായി എംഎസ് ധോണി ഇന്ത്യന്‍ നായകനായത്. ടീമിലെ യുവതാരങ്ങളിലൊരാളായ ധോണിയെ നായക സ്ഥാനത്തേക്ക് ആരും സങ്കല്‍പ്പിക്കുക പോലും ചെയ്യാത്ത സമയത്തായിരുന്നു ആ കടന്നു വരവ്. പിന്നീട് ഇന്ത്യ കണ്ട ഏറ്റവും മികച്ച നായകനായി മാറിയ ധോണി അന്ന് അവിചരിതമായി നായക സ്ഥാനത്തേക്ക് എത്തിയതിന്‍റെ കാരണം വെളിപ്പെടുത്തി.
നായകനാക്കുമ്പോള്‍ ഇതുസംബന്ധിച്ച ചര്‍ച്ചകളില്‍ ഒരിക്കലും ഞാന്‍ പങ്കാളിയായിരുന്നില്ല. തിരിഞ്ഞു നോക്കുമ്പോള്‍ ഒരുപക്ഷേ എന്‍റെ സത്യസന്ധതയും കളി കൃത്യമായി വായിക്കാനുള്ള കഴിവുമായിരിക്കാം നായക സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാന്‍ കാരണമായത്. ടീമിലെ യുവ താരങ്ങളിലൊരാളായിരുന്നുവെങ്കിലും സീനിയര്‍ താരങ്ങള്‍ ചോദിക്കുമ്പോള്‍ എന്‍റെ വിലയിരുത്തലുകള്‍ പങ്കുവയ്ക്കാന്‍ ഭയമോ മടിയോ ഉണ്ടായിരുന്നില്ല. ടീമിലെ മറ്റ് അംഗങ്ങളുമായെല്ലാം എനിക്ക് നല്ല ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്നതും അനുകൂല ഘടമായി കാണും. - ധോണി പറഞ്ഞു.