പോള്‍വോള്‍ട്ടിന്‍റെ ഒളിമ്പിക്സ് ചരിത്രം

Update: 2018-05-27 08:26 GMT
പോള്‍വോള്‍ട്ടിന്‍റെ ഒളിമ്പിക്സ് ചരിത്രം
Advertising

പുരാതന ഒളിമ്പിക്സില്‍ ചാട്ടത്തിന്‍റെ അളവ് കോല്‍ ദൂരമായിരുന്നെങ്കില്‍ 1896 മുതല്‍ എത്ര ഉയരത്തില്‍ ചാടുന്നുവെന്നതായി മാനദണ്ഡം. 2000 സിഡ്നി ഒളിമ്പിക്സ് മുതലാണ് വനിതകളുടെ പോള്‍വോള്‍ട്ട് മത്സരം ഉള്‍പ്പെടുത്തിയത്. 

പുരാതന ഒളിമ്പിക്സില്‍ തുടങ്ങി ഇപ്പോഴും തുടരുന്ന ജനപ്രിയ മത്സര ഇനമാണ് പോള്‍വോള്‍ട്ട്. പുരാതന ഒളിമ്പിക്സില്‍ ചാട്ടത്തിന്‍റെ അളവ് കോല്‍ ദൂരമായിരുന്നെങ്കില്‍ 1896 മുതല്‍ എത്ര ഉയരത്തില്‍ ചാടുന്നുവെന്നതായി മാനദണ്ഡം. 2000 സിഡ്നി ഒളിമ്പിക്സ് മുതലാണ് വനിതകളുടെ പോള്‍വോള്‍ട്ട് മത്സരം ഉള്‍പ്പെടുത്തിയത്. റഷ്യക്കാരായ സെര്‍ജി ബൂബ്ക്കയും യെലേന ഇസിന്‍ബയേവയുമാണ് പോള്‍വോള്‍ട്ടിലെ ശ്രദ്ധേയ നാമങ്ങള്‍.

ഓടിവന്ന് നീളമുള്ള വടി കുത്തി ദൂരത്തില്‍ ചാടുന്ന മത്സരം പുരാതന ഒളിന്പിക്സിലുമുണ്ടായിരുന്നു. യൂറോപ്യന്‍ രാജ്യങ്ങളിലെ കുന്നുകളിലും മലമ്പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ദുര്‍ഘടമായ ഇടങ്ങള്‍ താണ്ടാന്‍ ഈ രീതിയെ ആശ്രയിച്ചിരുന്നു. ഇതാണ് അന്നത്തെ ഒളിമ്പിക്സില്‍ മത്സര ഇനമായി ഉള്‍പ്പെടുത്തിയത്. എത്ര ദൂരം ചാടാന്‍ കഴിയുമെന്നതായിരുന്നു അളവുകോല്‍.

പക്ഷെ ആധുനിക ഒളിമ്പിക്സിലാണ് അളവ് കോല്‍ ഉയരമാക്കിയത്. 1896ല്‍ ആധുനിക ഒളിമ്പിക്സിന്‍റെ ആദ്യ എഡിഷനില്‍ പോള്‍ വോള്‍ട്ട് മത്സര ഇനമായുണ്ടായിരുന്നു. പക്ഷെ പുരുഷന്മാര്‍ക്ക് മാത്രം. അമേരിക്കക്കാരന്‍ വില്യം ഹോയിറ്റായിരുന്നു ആദ്യ സ്വര്‍ണം നേടിയത്. 1968 വരെ പോള്‍വോള്‍ട്ടില്‍ അമേരിക്കന്‍ കുത്തക തുടര്‍ന്നു.

1988ല്‍ സോവിയറ്റ് യൂണിയന്‍റെ സെര്‍ജി ബൂബ്ക്കയെന്ന അതികായന്‍ വടിയും കുത്തി റെക്കോര്‍ഡിലേക്ക് ചാടി. ആറടിക്ക് മേലെ ചാടുന്ന ആദ്യ താരമായിരുന്നു ബൂബ്ക്ക. എന്നാല്‍ രണ്ടായിരത്തി ഒമ്പതില്‍ ഫ്രഞ്ചുകാരന്‍ റിനൌഡ് ലാവില്ലെനി ബൂബ്ക്കയുടെ റെക്കോര്‍ഡ് മറികടന്നു. എന്നാല്‍ ഒളിമ്പിക്സിലെ റെക്കോര്‍ഡ് ഇപ്പോഴും ബൂബ്ക്കയുടെ പേരിലാണ്.

രണ്ടായിരം സിഡ്നി ഒളിമ്പി മുതല്‍ പോള്‍വോള്‍ട്ടില്‍ വനിതകളും മത്സരിക്കാനിറങ്ങി. അമേരിക്കക്കാരി സ്റ്റാസി ഡ്രാഗിലയായിരുന്നു ആദ്യ സ്വര്‍ണ നേട്ടത്തിനുടമ. എന്നാല്‍ 2004ല്‍ റഷ്യയില്‍ നിന്നും യെലേന ഇസിന്‍ബയേവ വന്നു. 2008ലും ഇസിന്‍ബയേവ തന്ന ചാമ്പ്യനായി. കഴിഞ്ഞ ഒളിമ്പിക്സില്‍ ഇസിന്‍ബയേവയെ പിന്തള്ളി അമേരിക്കക്കാരി ജെന്‍ സര്‍ ജേത്രിയായി.

റയോയിലേക്കെത്തുന്പോള്‍ പുരുഷ വിഭാഗത്തില്‍ ലാവില്ലെനിക്ക് തന്നെയാണ് സ്വര്‍ണം പ്രതീക്ഷിക്കുന്നത്. വനിതാവിഭാഗത്തില്‍ ലണ്ടന്‍ ഒളിമ്പിക്സിലെ വെള്ളി മെഡല്‍ നേടിയ യാരിസ്ലേ സില്‍വയും ജെന്‍ സേറും തമ്മില്‍ തെന്നായിയിരിക്കും പ്രധാന പോരാട്ടം. കഴിഞ്ഞ ലോക അത്ലറ്റിക് മീറ്റില്‍ സില്‍വക്കായിരുന്നു സ്വര്‍ണം.

Tags:    

Similar News