സെറീന വില്യംസിന് ആസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് കിരീടം

Update: 2018-05-29 09:02 GMT
Editor : Trainee
സെറീന വില്യംസിന് ആസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് കിരീടം
Advertising

സഹോദരി വീനസ് വില്യംസിനെ തോല്‍പ്പിച്ചത് നേരിട്ടുളള സെറ്റുകള്‍ക്ക്

സെറീന വില്യംസ് ആസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് കിരീടം സ്വന്തമാക്കി. സഹോദരി വീനസ് വില്യംസിനെ നേരിട്ടുളള സെറ്റുകള്‍ക്കാണ് സെറീന തോല്‍പ്പിച്ചത്.

കിരീടം നേടിയതോടെ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ് സ്ലാം സ്വന്തമാക്കുന്ന താരമായി സെറീന മാറി. ടെന്നീസ് കോര്‍ട്ടിലെ ഇതിഹാസമായിരുന്ന ജെര്‍മനിയുടെ സ്റ്റെഫി ഗ്രാന്റിന്റെ 22 ഗ്രാന്‍ഡ് സ്ലാം എന്ന റെക്കോര്‍ഡാണ് സെറീന വില്യംസ് മറികടന്നത്.

ആവേശകരമായ ഒരു ഫൈനല്‍ മത്സരമായിരുന്നി നടന്നത്.സഹോദരിമാരുടെ പോരാട്ടം എന്ന നിലയിലും ഈ മത്സരം ശ്രദ്ദേയമായിരുന്നു. വളരെ അനായസകരമായിരുന്നു സറീനയുടെ വിജയം. ആദ്യ സെറ്റ് സെറീന 6-4ന് സ്വന്തമാക്കി. രണ്ടാം സെറ്റിലും സഹോദരി കൂടിയായ വീനസ് വില്യംസിന് സെറീനയ്ക്കെതിരെ ഒരു തിരിച്ചടി നല്‍കാന്‍ സാധിച്ചില്ല.

രണ്ടാം സെറ്റും 6-4ന് തന്നെയാണ് സെറീന സ്വന്തമാക്കിയത്. ഇതില്‍ ഏറ്റവും നിര്‍ണായകമായ മറ്റൊന്ന് 23 ഗ്രാന്റ് സ്ലാം എന്ന റെക്കോര്‍ഡാണ് സെറീന സ്വന്തമാക്കിയതെന്നതാണ്. ഏഴാം തവണയാണ് സെറീന ആസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് കിരീടം ചൂടുന്നത്. ഗ്രാന്റ് സ്ലാം ഫൈനലില്‍ ഒന്‍പതാം തവണയാണ് ഇരുവരും ഏറ്റുമുട്ടുന്നത്.

Writer - Trainee

contributor

Editor - Trainee

contributor

Similar News