ധോണിയെ പോലെ സിക്സര്‍ അടിക്കണമെന്ന് മണ്‍സൂര്‍ ദാര്‍
ന്‍റെ ജീവിതം കഷ്ടപ്പാടുകളുടേതായിരുന്നുവെന്നും 20 ലക്ഷം രൂപക്ക് പഞ്ചാബ് ടീം തന്നെ നേടിയപ്പോള്‍ 60 രൂപ കൂലിക്കായി ജോലി ചെയ്തിരുന്ന നാളുകളാണ് ഓര്‍മ്മയില്‍ ഓടിയെത്തിയതെന്നും ദാര്‍ പ
കൂലിപ്പണിയെടുകത്ത് പ്രതിദിനം 60 രൂപ വേതനം സ്വന്തമാക്കിയിരുന്ന ഒരാളെ സംബന്ധിച്ചിടത്തോളം 20 ലക്ഷം രൂപയുടെ കരാര്‍ വളരെ വലുതാണ്. പണക്കിലുക്കത്തിന്‍റെ ക്രിക്കറ്റ് ലോകത്ത് അത് വലിയൊരു സംഖ്യയല്ലെങ്കിലും. ജമ്മുവില്‍ നിന്നും ഇത്തവണ ഐപിഎല്ലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക കളിക്കാരനായ മണ്‍സൂര്‍ ദാറിന്‍റെ കഥയാണിത്. കിങ്സ് ഇലവന്‍ പഞ്ചാബാണ് പ്രാദേശിക ക്രിക്കറ്റിലെ കൂറ്റനടികളുടെ ഈ രാജകുമാരനെ 20 ലക്ഷത്തിന് സ്വന്തം പാളയത്തിലെത്തിച്ചത്.
100 മീറ്ററിലധികം ദൂരം പറന്നിറങ്ങുന്ന സിക്സറുകളാണ് ദാറിനെ കളിക്കളത്തില്‍ ശ്രദ്ധേയനാക്കുന്നത്. മഹേന്ദ്ര സിങ് ധോണിയുടെയും കപില്‍ ദേവിന്‍റെയും ആരാധകനായ ദാറിന്‍റെ ഏറ്റവും വലിയ ആഗ്രഹം ധോണിയെപ്പോലെ വലിയ സിക്സറുകള്‍ അടിക്കുകയാണ്.
തന്‍റെ ജീവിതം കഷ്ടപ്പാടുകളുടേതായിരുന്നുവെന്നും 20 ലക്ഷം രൂപക്ക് പഞ്ചാബ് ടീം തന്നെ നേടിയപ്പോള്‍ 60 രൂപ കൂലിക്കായി ജോലി ചെയ്തിരുന്ന നാളുകളാണ് ഓര്‍മ്മയില്‍ ഓടിയെത്തിയതെന്നും ദാര്‍ പറഞ്ഞു. ദൈവത്തിനും പഞ്ചാബ് ടീമിനും ടീമിന്‍റെ ഉടമയായ പ്രീതി സിന്‍റക്കും നന്ദിയെന്നും താരം കൂട്ടിച്ചേര്‍ത്തു. ജമ്മുവിനെ സംബന്ധിച്ചിടത്തോളെ ദാറിന്‍റെ ഈ നേട്ടം വളരെ വലുതാണ്. ഏതാണ്ട് 3000 പേരാണ് അഭിനന്ദനങ്ങളറിയിക്കാന്‍ താരത്തിന്‍റെ വീട്ടിലെത്തിയതെന്നത് താഴ്‍വര ഈ നേട്ടത്തെ ഏതു രീതിയിലാണ് കാണുന്നതെന്ന് വ്യക്തമാക്കുന്നു. ഇന്ത്യക്കായി കളിച്ചിട്ടുള്ള പര്‍വേശ് റസൂല്‍ വിറ്റുപോകാതിരുന്നപ്പോഴാണ് കിങ്സ് ഇലവന്‍ ദാറിനെ സ്വന്തമാക്കിയതെന്നതും ശ്രദ്ധേയം.
വലിയ സിക്സറുകള്‍ എന്നത് ചെറുപ്പം മുതലുള്ള ദാറിന്‍റെ കേളീശൈലിയാണ്. ധോണിയെ പോലെ തന്നെ ഗള്ളികളില്‍ പന്തടിച്ചകറ്റിയാണ് ദാറും കളിക്കളത്തിലേക്ക് നടന്നടുത്തത്. പ്രതിസന്ധികളും വെല്ലുവിളികളും ആ യാത്രയില്‍ കൂടുതലായിരുന്നുവെന്ന് മാത്രം.