ആന്‍ഡി മറെയും വാവറിങ്കയും മുന്നോട്ട്

Update: 2018-06-01 13:24 GMT
Editor : Alwyn K Jose
ആന്‍ഡി മറെയും വാവറിങ്കയും മുന്നോട്ട്
Advertising

വനിതകളില്‍ ലോക ഒന്നാം നമ്പറും നിലവിലെ ചാമ്പ്യനുമായ ആഞ്ജലിക് കെര്‍ബറും നാലാം റൌണ്ടില്‍ കടന്നു.

ആസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ പ്രമുഖര്‍ക്ക് ജയം. പുരുഷ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ ആന്‍ഡി മറെയും സ്റ്റാനിസ്ലാസ് വാവറിങ്കയും നാലാം റൌണ്ടിലെത്തി. വനിതകളില്‍ ലോക ഒന്നാം നമ്പറും നിലവിലെ ചാമ്പ്യനുമായ ആഞ്ജലിക് കെര്‍ബറും നാലാം റൌണ്ടില്‍ കടന്നു.

അമേരിക്കയുടെ സാം ക്യുറേയെ മൂന്ന് സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് മറെ തോല്‍പ്പിച്ചത്. ലോക ചാമ്പ്യന് വലിയ വെല്ലുവിളിയുയര്‍ത്താന്‍ അമേരിക്കന്‍ താരത്തിനായില്ല. സ്കോര്‍ 6-4, 6-2, 6-4. സ്വിസ് താരവും നാലാം സീഡുമായ സ്റ്റാനിസ്ലാസ് വാവറിങ്കയും നാലാം റൌണ്ടിലെത്തി. സെര്‍ബിയയുടെ വിക്റ്റര്‍ ട്രോയിസ്കിക്കെതിരെയായിരുന്നു വാവറിങ്കയുടെ ജയം. ആദ്യ സെറ്റ് നഷ്ടമായ ശേഷം ശക്തമായ തിരിച്ചുവന്നാണ് വാവറിങ്ക മത്സരം സ്വന്തമാക്കിയത്.

വനിതാ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ ജര്‍മനിയുടെ ആഞ്ജലിക് കെര്‍ബറും ജയം നേടി. ചെക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റീന പ്ലിസ്കോവയെയാണ് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് കെര്‍ബര്‍ തോല്‍പ്പിച്ചത്. സ്കോര്‍ 6-0, 6-4.

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News