ലോകകപ്പിലെ ഏക മലയാളി സാന്നിധ്യമായി രാഹുല്‍; ആഹ്ലാദത്തിമിര്‍പ്പില്‍ ഒല്ലൂക്കര ഗ്രാമം

Update: 2018-06-01 05:50 GMT
Editor : Muhsina
ലോകകപ്പിലെ ഏക മലയാളി സാന്നിധ്യമായി രാഹുല്‍; ആഹ്ലാദത്തിമിര്‍പ്പില്‍ ഒല്ലൂക്കര ഗ്രാമം
Advertising

ചരിത്രത്തിലാദ്യമായി അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യ പന്ത് തട്ടുന്പോള്‍ അവിടെ ഉള്ള ഏക മലയാളി ഒല്ലൂക്കരയിലെ മൈതാനത്ത് പന്ത് തട്ടി വളര്‍ന്നവനാണ്. ശ്രേയസ് നഗറിലെ കണ്ണോലി വീട്ടില്‍ പ്രവീണിന്റെയും ബിന്ദുവിന്റെയും മൂത്ത മകനാണ് രാഹുല്‍. 3 വര്‍ഷമായി..

അണ്ടര്‍ -17 ഫുട്ബോള്‍ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെ ഏക മലയാളി താരമാണ് തൃശൂര്‍ക്കാരനായ കെപി രാഹുല്‍. മകന്‍ രാജ്യത്തിനായി ലോകകപ്പ് വേദിയിലിറങ്ങുന്നത് കാണാന്‍ സന്തോഷത്തോടെ കാത്തിരിക്കുകയാണ് ഒല്ലൂക്കരയിലെ വീട്. തൃശൂരിലെ ഒല്ലൂക്കര ഗ്രാമം ആഹ്ലാദത്തിമിര്‍പ്പിലാണ്.

Full View

ചരിത്രത്തിലാദ്യമായി അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യ പന്ത് തട്ടുന്പോള്‍ അവിടെ ഉള്ള ഏക മലയാളി ഒല്ലൂക്കരയിലെ മൈതാനത്ത് പന്ത് തട്ടി വളര്‍ന്നവനാണ്. ശ്രേയസ് നഗറിലെ കണ്ണോലി വീട്ടില്‍ പ്രവീണിന്റെയും ബിന്ദുവിന്റെയും മൂത്ത മകനാണ് രാഹുല്‍. 3 വര്‍ഷമായി ഇന്ത്യന്‍ ക്യാംപിലുണ്ട് രാഹുല്‍. സ്ട്രൈക്കറാണെങ്കിലും ഇപ്പോള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് മിഡ്ഫീല്‍ഡറായാണ്. കോച്ച് പറയുന്നത് അനുസരിച്ച് ഏത് പൊസിഷന്‍ കളിക്കാനും രാഹുല്‍ തയ്യാറാണ്. അത് കൊണ്ട് തന്നെ ആദ്യ പതിനൊന്നില്‍ ഇടം പിടിക്കുമെന്ന പ്രതീക്ഷ വീട്ടുകാര്‍ക്കുണ്ട്.

2014ല്‍ അണ്ടര്‍ 14 ചാന്പ്യന്‍ഷിപ്പില്‍ മികച്ച താരമായതാണ് രാഹുലിന്റെ കരിയറില്‍ വഴിത്തിരിവായത്. തുടര്‍ന്ന് കേരള ടീമിലേക്കും ദേശീയ ക്യാമ്പിലുമെത്തി. ടീമിലെ സ്ഥിരം സാന്നിധ്യമായ രാഹുല്‍ ഇറ്റലിക്കെതിരെ ഒരു ഗോളും നേടിയിട്ടുണ്ട്.

Full View
Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News