കൊച്ചി ടസ്കേഴ്സിനുള്ള നഷ്ടപരിഹാരത്തുകയില്‍ നിന്ന് 100 കോടി കെട്ടിവയ്ക്കാന്‍ ബിസിസിഐക്ക് നിര്‍ദ്ദേശം
Update: 2018-06-02 02:44 GMT
കേസ് നടക്കുന്ന ബോബെ ഹൈക്കോടതിയിലാണ് തുക കെട്ടി വയ്ക്കേണ്ടത്
കൊച്ചി ടസ്കേഴ്സിനുള്ള നഷ്ടപരിഹാരത്തുകയില്‍ നിന്ന് 100 കോടി കെട്ടിവയ്ക്കാന്‍ ബി സി സി ഐക്ക് സുപ്രിം കോടതിയുടെ നിര്‍ദ്ദേശം. കേസ് നടക്കുന്ന ബോബെ ഹൈക്കോടതിയിലാണ് തുക കെട്ടി വയ്ക്കേണ്ടത്. ഐ പി എല്ലില്‍ നിന്ന് ടസ്കേഴ്സിനെ പുറത്താക്കിയതിന് ടീം ഉടമയായ കൊച്ചി ക്രിക്കറ്റ് പ്രൈവറ്റ് ലിമിറ്റഡിന് 800 കോടി നഷ്ടപരിഹാരമാണ് നേരത്തെ ആര്‍ബിട്രേഷന്‍ പാനല്‍ വിധിച്ചിരുന്നത്. ഇത് ചോദ്യം ചെയ്ത് ബി സി സി ഐ സമര്‍പ്പിച്ച ഹരജിയാണ് ബോംബെ ഹൈക്കോടതിയില്‍ ഉള്ളത്. ഈ കേസില്‍ വേഗത്തില്‍ വാദം കേള്‍ക്കാന്‍ ബോംബെ ഹൈക്കോടതിക്കും സുപ്രിം കോടതി നിര്‍ദ്ദേശം നല്‍കി.