ധോണിയെ മികച്ച കളിക്കാരനാക്കാന്‍ ഗാംഗുലി ചെയ്തത് വലിയ ത്യാഗമെന്ന് സേവാഗ്

Update: 2018-06-05 14:14 GMT
Editor : admin
ധോണിയെ മികച്ച കളിക്കാരനാക്കാന്‍ ഗാംഗുലി ചെയ്തത് വലിയ ത്യാഗമെന്ന് സേവാഗ്
Advertising

ദ്രാവിഡ് നായകനായ സമയത്താണ് ധോണി ഫിനിഷറായി എത്തി തുടങ്ങിയത്. മോശം ഷോട്ടിലൂടെ ഒന്നലധികം സമയം ഔട്ടാകുകയും ചെയ്തു. ഒരവസരത്തില്‍ ധോണിയെ ദ്രാവിഡ് ശാസിക്കുകയും ചെയ്തിരുന്നു. പിന്നീട് തന്‍റെ ബാറ്റിങില്‍ കൂടുതല്‍ ശ്രദ്ധിച്ച് മികച്ച ഫിനിഷറായി മാറുന്ന ധോണിയെയാണ് .....

സ്വന്തം ബാറ്റിങ് ക്രമം ത്യാഗം ചെയ്താണ് ധോണിയെ വലിയ കളിക്കാരനായി വളരാന്‍ സൌരവ് ഗാംഗുലി അനുവദിച്ചതെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദ്ര സേവാഗ്. ബാറ്റിങ് ക്രമത്തില്‍ മാറ്റം വരുത്തി തന്‍റെ സ്ഥാനത്ത് ബാറ്റ് ചെയ്യാന്‍ ധോണിയെ ഗാംഗുലി അനുവദിച്ചില്ലായിരുന്നെങ്കില്‍ ഇന്ന് കാണുന്ന ധോണി ഉണ്ടാകുമായിരുന്നില്ലെന്നും സേവാഗ് ഒരു അഭിമുഖത്തില്‍ പറഞ്ഞു.

ഞങ്ങള്‍ അന്ന് ബാറ്റിങ് ക്രമത്തില്‍ പരീക്ഷണം നടത്തി വരികയായിരുന്നു. നല്ല ഓപ്പണിങ് കൂട്ടുകെട്ട് ഉണ്ടായാല്‍ ഗാംഗുലി മൂന്നാമനായി ഇറങ്ങാമെന്നും ഇത് സംഭവിച്ചില്ലെങ്കില്‍ പിഞ്ച് ഹിറ്ററായി ധോണിയോ ഇര്‍ഫാനോ ഇറങ്ങാമെന്നും തീരുമാനിച്ചു. സ്കോറിങ് വേഗത്തിലാക്കാന്‍ ഇവരിലൊരാളെ ഇറക്കുന്നത് നന്നാകും എന്നായിരുന്നു നിഗമനം. ഈ സമയത്താണ് മൂന്നാമനായി ധോണിക്ക് മൂന്നോ നാലോ മത്സരങ്ങളില്‍ അവസരം നല്‍കാമെന്ന് ഗാംഗുലി തീരുമാനിച്ചത്. ഇത്തരത്തില്‍ അധികം നായകന്‍മാരും ചെയ്യില്ല. ആദ്യം ഓപ്പണറായുള്ള സ്വന്തം സ്ഥാനം സേവാഗിന് നല്‍കി. പിന്നെ തന്‍റെ മൂന്നാം സ്ഥാനം ധോണിക്കും. ദാദ അത് ചെയ്തിരുന്നില്ലായിരുന്നെങ്കില്‍ ധോണി ഇന്ന് കാണുന്ന മികച്ച കളിക്കാരന്‍ ആകുമായിരുന്നില്ല. പുതിയ കളിക്കാര്‍ക്ക് അവസരം നല്‍കുന്നതില്‍ ധോണി എന്നും വിശ്വസിച്ചിരുന്നു - സേവാഗ് പറഞ്ഞു.

ധോണിയെ ഫിനിഷറാക്കി മാറ്റുന്നതില്‍ പിന്നീട് നായകനായി എത്തിയ ദ്രാവിഡും വലിയ പങ്ക് വഹിച്ചു. ദ്രാവിഡ് നായകനായ സമയത്താണ് ധോണി ഫിനിഷറായി എത്തി തുടങ്ങിയത്. മോശം ഷോട്ടിലൂടെ ഒന്നലധികം സമയം ഔട്ടാകുകയും ചെയ്തു. ഒരവസരത്തില്‍ ധോണിയെ ദ്രാവിഡ് ശാസിക്കുകയും ചെയ്തിരുന്നു. പിന്നീട് തന്‍റെ ബാറ്റിങില്‍ കൂടുതല്‍ ശ്രദ്ധിച്ച് മികച്ച ഫിനിഷറായി മാറുന്ന ധോണിയെയാണ് കണ്ടത്. യുവരാജുമായി അദ്ദേഹം തുന്നിച്ചേര്‍ത്ത കൂട്ടുകെട്ടുകള്‍ എന്നും ഒരു നല്ല ഓര്‍മ്മയാണ്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News