നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ട് 246ന് പുറത്ത്; ഇന്ത്യ 19/0

78 റണ്‍സെടുത്ത സാം കറണും 40 റണ്‍സെടുത്ത മോയിന്‍ അലിയും മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ തിളങ്ങിയത്.

Update: 2018-08-31 01:25 GMT
Advertising

ഇന്ത്യക്കെതിരായ സെതാംപ്ടണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 246 റണ്‍സിന് അവസാനിച്ചു. 78 റണ്‍സെടുത്ത സാം കറണും 40 റണ്‍സെടുത്ത മോയിന്‍ അലിയും മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ തിളങ്ങിയത്. ഇന്ത്യക്ക് വേണ്ടി ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യ ഒന്നാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ വിക്കറ്റൊന്നും നഷ്ടമാവാതെ 19 റണ്‍സെടുത്തു.

ടോസ് നേടി ബാറ്റിങിന് ഇറങ്ങിയ ആതിഥേയരുടെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. സ്കോര്‍ബോര്‍ഡില്‍ ഒരു റണ്‍സുള്ളപ്പോള്‍ തന്നെ ഓപ്പണര്‍ കീറ്റന്‍ ജന്നിംങ്സിനെ ബുംറ വിക്കറ്റിന് മുന്നില്‍ കുടുക്കി. 86 റണ്‍സെടുക്കുന്നതിനിടെ ആറ് വിക്കറ്റുകള്‍ നഷ്ടമായിരുന്നു ഇംഗ്ലണ്ടിന്. ഏഴാം വിക്കറ്റില്‍ 81 റണ്‍സ് കൂട്ട്കെട്ട് തീര്‍ത്ത മോയിന്‍ അലിയും സാം കറണും ചേര്‍ന്നാണ് ഭേദപ്പെട്ട സ്കോറിലേക്ക് എത്തിച്ചത്. 40 റണ്‍സെടുത്ത മോയിന്‍ അലി അശ്വിന്റെ പന്തില്‍ ബുംറക്ക് ക്യാച്ച് നല്‍കി പുറത്താകുമ്പോള്‍ സ്കോര്‍ 167. തുടര്‍ന്നും രക്ഷാപ്രവര്‍ത്തനം തുടര്‍ന്ന സാം കരണന്റെ അര്‍ദ്ധ സെഞ്ചറി മികവിലാണ് ഇംഗ്ലണ്ടിന്റെ സ്കോര്‍ 200 കടന്നത്.

ഇന്ത്യക്ക് വേണ്ടി ജസ്പീത് ബുംറ മൂന്നും ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി, ആര്‍ അശ്വിന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ഹര്‍ദിക് പാണ്ഡ്യെ ഒരു വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യ ഒന്നാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ വിക്കറ്റൊന്നും നഷ്ടമാവാതെ 19 റണ്‍സെടുത്തു. 11 റണ്‍സെടുത്ത കെ.എല്‍ രാഹുലും 3 റണ്‍സെടുത്ത ശിഖര്‍ ധവാനുമാണ് ക്രീസില്‍.

Tags:    

Similar News