ലോക ചാമ്പ്യൻഷിപ്പുകൾക്ക് പുറമെ സുപ്രധാന ചാമ്പ്യൻഷിപ്പുകളും നേടാൻ ആഗ്രഹിക്കുന്നു: പിവി സിന്ധു
ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും മികച്ച ഫോമിൽ കളിക്കാനാകണമെന്നും പിവി സിന്ധു
ലോക ചാമ്പ്യൻഷിപ്പുകൾക്ക് പുറമെ മറ്റു സുപ്രധാന ചാമ്പ്യൻഷിപ്പുകൾ നേടാൻ ആഗ്രഹിക്കുന്നതായി ഇന്ത്യൻ ബാഡ്മിന്റൺ താരം പി വി സിന്ധു. കോമൺവെൽത്ത് ഗെയിംസിൽ സ്വർണവും, ഏഷ്യൻ ഗെയിംസ് കിരീടവും, ഓൾ ഇംഗ്ലണ്ട് കിരീടവും നേടനാണ് ആഗ്രഹിക്കുന്നതെന്ന് സിന്ധു വ്യക്തമാക്കി. ചൊവ്വാഴ്ച ആരംഭിക്കുന്ന സീസൺ-ഓപ്പണിംഗ് ഇന്ത്യ ഓപ്പൺ സൂപ്പർ 500 ടൂർണമെന്റിന് മുന്നോടിയായാണ് അവരുടെ പ്രതികരണം.
ധാരാളം ടൂർണമെന്റുകൾ ഉള്ളതിനാൽ ഇവന്റുകൾ തിരഞ്ഞെടുക്കുന്നത് പ്രധാനമാണ്. കാര്യങ്ങളെല്ലാം കൂടുതൽ ശ്രദ്ധാപൂർവ്വം ആസൂത്രണം ചെയ്യണം, റാങ്കിംഗും പ്രധാനമാണ്, ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും മികച്ച ഫോമിൽ കളിക്കാനാകണം. ഓരോ ടൂർണമെന്റിനും മാനസികമായും ശാരീരികമായും ഫിറ്റ്‌നസ് ഉണ്ടായിരിക്കേണ്ടതും പ്രധാനമാണ്. പിവി സിന്ധു കൂട്ടിച്ചേർത്തു. ഹൈദരാബാദിൽ നിന്നുള്ള 26 കാരിയായ പി വി സിന്ധു വേൾഡ് ടൂർ ഫൈനലിൽ വെള്ളി നേടിയെങ്കിലും സീസണിൽ ഒരു കിരീടം പോലും നേടിയിരുന്നില്ല. എന്നാൽ ഇത്തവണ അത് തിരുത്തുമെന്നാണ് അവർ വിശ്വസിക്കുന്നത്. ടോക്കിയോയിൽ നടന്ന ഏറ്റവും വലിയ മൾട്ടി സ്പോർട്സ് എക്സ്ട്രാവാഗൻസയിൽ ബാഡ്മിന്റൺ താരം വെങ്കലം നേടിയിരുന്നു. ഫ്രഞ്ച് ഓപ്പൺ, ഇന്തോനേഷ്യ മാസ്റ്റേഴ്സ്, ഇന്തോനേഷ്യ ഓപ്പൺ എന്നിവയിൽ മൂന്ന് സെമിഫൈനൽ ഫിനിഷ് ചെയ്ത താരമാണ് സിന്ധു. പിന്നീട് വേൾഡ് ടൂർ ഫൈനൽസിൽ വെള്ളി മെഡൽ നേടി താരം ശ്രദ്ധയാകർഷിച്ചു. പക്ഷേ സിന്ധുവിന് ലോക ചാമ്പ്യൻഷിപ്പ് സ്വർണം സംരക്ഷിക്കാനായില്ല. 2017 ന് ശേഷം ആദ്യമായി അഭിമാനകരമായ ഇവന്റിൽ നിന്ന് വെറുംകൈയോടെയാണ് സിന്ധു മടങ്ങിയത്.
100 ശതമാനം പരിശീലനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ മാത്രമേ, മത്സരത്തിൽ 100 ശതമാനവും വിജയിക്കാൻ കഴിയൂ എന്ന് അവർ വിശ്വസിക്കുന്നു. എല്ലായ്‌പ്പോഴും പരിശീലനം അസാധ്യമായിരിക്കാം, എന്നിരുന്നാലും പാതി മനസ്സോടെയുള്ള ശ്രമങ്ങൾ ഉണ്ടാകരുത്. 2016ൽ റിയോ ഡി ജനീറോയിൽ നടന്ന വെള്ളി മെഡലിനൊപ്പം ടോക്കിയോ ഒളിമ്പിക്‌സിലെ വെങ്കലവും നേടിയതോടെ 2021 ലും സിന്ധു വിജയത്തിനായുള്ള പരിശ്രമങ്ങൾ തുടർന്നുകൊണ്ടേയിരുന്നു. കളിയിൽ ചില വിജയങ്ങളും ചില തോൽവികളും ഉണ്ടായിട്ടുണ്ട്. മൊത്തത്തിൽ, എന്റെ പ്രകടനത്തിൽ ഞാൻ സംതൃപ്തയാണ്. ലോക ചാമ്പ്യൻഷിപ്പിലെ ക്വാർട്ടർ ഫൈനലിൽ ഞാൻ തോറ്റു, പക്ഷേ ഞാൻ എന്റെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചതിനാൽ അത് ഗംഭീരമായിരുന്നു. തീർച്ചയായും, ഒളിമ്പിക് മെഡൽ എനിക്ക വലിയ ആഗ്രഹമാണ്. പി വി സിന്ധു പറഞ്ഞു.