ചരിത്രമെഴുതി മലയാളി താരം എച്ച്.എസ് പ്രണോയ്: മലേഷ്യൻ മാസ്റ്റേഴ്‌സ് ബാഡ്മിന്റൺ കിരീടം സ്വന്തം

മലേഷ്യ മാസ്റ്റേഴ്‌സ് നേടുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരം എന്ന റെക്കോര്‍ഡ‍് പ്രണോയി സ്വന്തമാക്കി

Update: 2023-05-28 12:41 GMT
Editor : rishad | By : Web Desk

എച്ച്.എസ് പ്രണോയ്

Advertising

ക്വാലലംപൂർ: മലേഷ്യ മാസ്റ്റേഴ്‌സ് ബാഡ്‌മിന്‍റണ്‍ കിരീടം മലയാളിയായ എച്ച്.എസ് പ്രണോയിക്ക്. ഫൈനലില്‍ ചൈനയുടെ വെങ് ഹോംഗ്യാങിനെ പരാജയപ്പെടുത്തിയായിരുന്നു പ്രണോയിയുടെ കന്നിക്കിരീടം. 

സ്കോര്‍:21-19, 13- 21, 21-18 . ഇതോടെ മലേഷ്യ മാസ്റ്റേഴ്‌സ് നേടുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരം എന്ന റെക്കോര്‍ഡ‍് പ്രണോയി സ്വന്തമാക്കി. പ്രണോയിയുടെ ആദ്യ സൂപ്പര്‍ സീരീസ് കിരീടം കൂടിയാണിത്.  2022ലെ സ്വിസ് ഓപ്പണില്‍ ജൊനാഥൻ ക്രിസ്റ്റിയോട് തോറ്റതിന് ശേഷം പ്രണോയിയുടെ ആദ്യ ഫൈനൽ മത്സരമായിരുന്നു ഇത്.

ഇന്തോനേഷ്യയുടെ ക്രിസ്റ്റ്യൻ അഡിനാറ്റ പരിക്കേറ്റ് പുറത്തായതോടെ ലോക റാങ്കിങില്‍ ഒമ്പതാം സ്ഥാനത്തുള്ള പ്രണോയ് സെമിഫൈനൽ പോരാട്ടത്തിൽ വാക്കോവർ നേടിയാണ് ഫൈനലില്‍ എത്തിയത്.  എന്നിരുന്നാലും ടൂര്‍ണമെന്റിലുടനീളം തകര്‍പ്പന്‍ ഫോമിലായിരുന്നു 30കാരനായ പ്രണോയ്. 

ലോക ആറാം നമ്പർ താരം ചൗ ടിയെൻ ചെൻ, നിലവിലെ ഓൾ-ഇംഗ്ലണ്ട് ചാമ്പ്യൻ ലി ഷി ഫെങ്, മാഡ്രിഡ് മാസ്റ്റേഴ്സ് 2023 ജേതാവ് കെന്റ നിഷിമോട്ടോ എന്നിവരെ പരാജയപ്പെടുത്തിയാണ് സെമി ടിക്കറ്റ് നേടിയത്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News