ഇന്ത്യക്ക് ചരിത്രനേട്ടം; ചിരാഗ്- സാത്വിക് സഖ്യത്തിന് ഇന്തോനേഷ്യൻ ഓപ്പൺ ബാഡ്മിന്റൺ കിരീടം
ലോക ചാമ്പ്യന്മാരായ ആരോൺ ചിയ- സോ വൂയ് യിക് സഖ്യത്തെ തോൽപിച്ചായിരുന്നു ഇന്ത്യയുടെ കിരീട നേട്ടം
Update: 2023-06-18 10:52 GMT
പാരിസ്: ഇന്തോനേഷ്യൻ ഓപ്പൺ ബാഡ്മിന്റൺ പുരുഷ ഡബിൾസ് കിരീടം ഇന്ത്യക്ക്. ചിരാഗ് ഷെട്ടി-സാത്വിക് സായ് രാജ് സഖ്യമാണ് കിരീടം നേടിയത്. ലോക ചാമ്പ്യന്മാരായ മലേഷ്യയുടെ ആരോൺ ചിയ- സോ വൂയ് യിക് സഖ്യത്തെ തോൽപിച്ചായിരുന്നു ചിരാഗ് ഷെട്ടി- സാത്വക് സഖ്യത്തിന്റെ കിരീട നേട്ടം. 21-17,21-18 എന്ന സ്‌കോറിനാണ് ഫൈനലിലെ ജയം. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഇന്ത്യന്‍ സഖ്യത്തിന്റെ വിജയം. ഇന്തോനേഷ്യൻ ഓപ്പൺ ബാഡ്മിന്റൺ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ സഖ്യമാണിത്.