പൊരുതി വീണ് പ്രണോയ്: ആസ്‌ട്രേലിയൻ ഓപ്പൺ ബാഡ്മിന്റൺ കിരീടം ചൈനയുടെ വെങ് ഹോങ് യാങിന്
ആദ്യ ഗെയിം കൈവിട്ട പ്രണോയ് രണ്ടാം ഗെയിമിൽ ശക്തമായി തിരിച്ചുവരികയായിരുന്നു. എന്നാൽ മൂന്നാം ഗെയിം പിടിച്ച് വെങ് കിരീടം നേടി
സിഡ്‌നി: ആവേശം അവസാനം വരെ നീണ്ട പോരാട്ടത്തിനൊടുവിൽ ആസ്‌ട്രേലിയൻ ഓപ്പൺ ബാഡ്മിന്റൺ കിരീടം ചൈനയുടെ വെങ് ഹോങ് യാങിന്. മലയാളി താരം എച്ച്.എസ് പ്രണോയിയെ തോൽപിച്ചായിരുന്നു വെങിന്റെ കിരീടം. സ്‌കോർ:21-9, 21-23, 22-20
ആദ്യ ഗെയിം കൈവിട്ട പ്രണോയ് രണ്ടാം ഗെയിമിൽ ശക്തമായി തിരിച്ചുവരികയായിരുന്നു. എന്നാൽ മൂന്നാം ഗെയിം പിടിച്ച് വെങ് കിരീടം ചൂടി. പിന്നാക്കം നിന്ന ശേഷമായിരുന്നു വെങിന്റെ ഐതിഹാസിക തിരിച്ചുവരവ്. സീസണിലെ രണ്ടാം കിരീടം ലക്ഷ്യമിട്ടായിരുന്നു പ്രണോയി വെങ് ഹോങ് യാങിനെതിരെ ഇറങ്ങിയിരുന്നത്. മലേഷ്യന്‍ ഓപ്പണിൽ വെങ് ഹോങ് യാങിനെ പരാജയപ്പെടുത്തി പ്രണോയി കിരീടം ചൂടിയിരുന്നു.
സെമിയിൽ ഇന്ത്യയുടെ പ്രിയാന്‍ഷു രജാവത്തിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തിയ പ്രണോയ് ഇതാദ്യമായാണ് ആസ്ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റൺ ഫൈനലിൽ എത്തുന്നത്. ജയിച്ചാല്‍ ആദ്യമായി ആസ്ട്രേലിയന്‍ ഓപ്പണ്‍ സ്വന്തമാക്കുന്ന മലയാളിയാകാന്‍ പ്രണോയിക്കാകുമായിരുന്നു. അന്താരാഷ്‌ട്ര മത്സരങ്ങളില്‍ പ്രണോയ് അവസാനമായി ഒന്നിലധികം ഫൈനലിൽ എത്തിയത് 2014-ലായിരുന്നു. ഏകദേശം ഒരു ദശാബ്ദത്തിനു ശേഷമാണ് വീണ്ടുമൊരു 'ഇരട്ട ഫൈനല്‍' നടന്നത്.