നൂറ്റാണ്ടിലെ ഏറ്റവും വലിയ ജയം; ചരിത്രം കുറിച്ച് ബംഗ്ലാദേശ്

ബംഗ്ലാദേശിനായി രണ്ട് ഇന്നിങ്സുകളിലും സെഞ്ച്വറി കുറിച്ച നജ്മുല്‍ ഹൊസൈന്‍ ഷാന്‍റോയാണ് കളിയിലെ താരം

Update: 2023-06-17 14:05 GMT
Advertising

മിര്‍പൂര്‍: ഈ നൂറ്റാണ്ടില്‍ റണ്ണടിസ്ഥാനത്തില്‍ ക്രിക്കറ്റ് ലോകത്തെ ഏറ്റവും വലിയ ജയം സ്വന്തമാക്കി ബംഗ്ലാദേശ്. അഫ്ഗാനിസ്താനെതിരായ  ക്രിക്കറ്റ് ടെസ്റ്റില്‍  546 റണ്‍സിന്‍റെ ജയമാണ് ബംഗ്ലാദേശ് കുറിച്ചത്. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ജയവും ഒരു ഏഷ്യന്‍ ടീമിന്‍റെ ഏറ്റവും വലിയ ജയവുമാണിത്. 

മിര്‍പൂരില്‍ അരങ്ങേറിയ മത്സരത്തിന്‍റെ രണ്ട് ഇന്നിങ്സുകളിലായി ബംഗ്ലാദേശ് 382, 425/4 എന്നിങ്ങനെ സ്കോർ ചെയ്തപ്പോൾ അഫ്ഗാന്‍ ആദ്യ ഇന്നിംഗ്സിൽ 146 റൺസിനും രണ്ടാമിന്നിംഗ്സിൽ 115 റൺസിനും കൂടാരം കയറുകയായിരുന്നു.

ബംഗ്ലാദേശിനായി രണ്ട് ഇന്നിങ്സുകളിലും സെഞ്ച്വറി കുറിച്ച നജ്മുല്‍ ഹൊസൈന്‍ ഷാന്‍റോയാണ് കളിയിലെ താരം. രണ്ടാം ഇന്നിങ്സില്‍ നാല് വിക്കറ്റുമായി കളംനിറഞ്ഞ തസ്കിന്‍ അഹ്മദാണ് അഫ്ഗാനിസ്ഥാന്‍റെ നട്ടെല്ലൊടിച്ചത്. 

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം ഇംഗ്ലണ്ടിന്‍റെ പേരിലാണ്. 1928 ല്‍ 675 റണ്‍സിന്  ഓസീസാണ് ഇംഗ്ലണ്ടിന് മുന്നില്‍ തകര്‍ന്നടിഞ്ഞത്. 2018 ല്‍‌ ആസ്ത്രേലിയക്കെതിരെ ദക്ഷിണാഫ്രിക്ക നേടിയ 492 റണ്‍സിന്‍റെ വിജയമായിരുന്നു ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ടെസ്റ്റ് വിജയം. ഈ റെക്കോര്‍ഡാണ് ബംഗ്ലാദേശ് പഴങ്കഥയാക്കിയത്. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News