വിരലിനേറ്റ പരിക്ക്; ബെന്‍ സ്റ്റോക്സ് നാട്ടിലേക്ക് മടങ്ങുന്നു

സ്റ്റോക്സിന് അടിയന്തര ശസ്ത്രക്രിയ ആവശ്യമാണെന്ന് സ്കാനിങ് റിസള്‍ട്ട് വന്നതോടെയാണ് താരം തിരിച്ച് നാട്ടിലേക്ക് മടങ്ങുന്നത്.

Update: 2021-04-17 10:14 GMT
Advertising

രാജസ്ഥാന്‍ റോയല്‍സ് താരം ബെന്‍ സ്റ്റോക്സ് നാട്ടിലേക്ക് മടങ്ങുന്നു. കൈവിരലിനേറ്റ പരിക്കിനെത്തുടര്‍ന്ന് സ്റ്റോക്സിന് ഈ സീസണില്‍ കളിക്കാന്‍ കഴിയില്ലെന്ന് നേരത്തെ വ്യക്തമായിരുന്നു. എങ്കിലും ടീമിന് പിന്തുണയുമായി ഈ സീസണില്‍ താരം ടീമിനൊപ്പം തുടരുമെന്നായിരുന്നു മാനേജ്മെന്‍റ് അറിയിച്ചത്. സ്റ്റോക്സിന് അടിയന്തര ശസ്ത്രക്രിയ ആവശ്യമാണെന്ന് സ്കാനിങ് റിസള്‍ട്ട് വന്നതോടെയാണ് താരം തിരിച്ച് നാട്ടിലേക്ക് മടങ്ങുന്നത്.

Bye, Ben. 🥺

The all-rounder flew back home last night after a scan revealed that he'll have to undergo surgery on his finger. Speedy recovery, champ. 💪🏻

#HallaBol | #RoyalsFamily | Ben Stokes

Posted by Rajasthan Royals on Saturday, April 17, 2021

ഇംഗ്ലണ്ടിന്‍റെ സൂപ്പര്‍ ഓള്‍റൌണ്ടറെയാണ് ഇതോടെ രാജ്സ്ഥാന് നഷ്ടമാകുന്നത്. കഴിഞ്ഞ സീസണിൽ അവസാന സ്ഥാനക്കാരായി ഫിനിഷ് ചെയ്ത രാജസ്ഥാന് ബെൻ സ്റ്റോക്സിൻ്റെ അഭാവം കനത്ത തിരിച്ചടിയാകുമെന്ന് ഉറപ്പാണ്.

ഈ സീസണിലെ രാജസ്ഥാന്‍റെ ആദ്യ മത്സരത്തിലാണ് സ്റ്റോക്സിന് പരിക്ക് പറ്റുന്നത്. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തില്‍ ക്രിസ് ഗെയിലിൻ്റെ ക്യാച്ച് എടുക്കാനുള്ള ശ്രമത്തില്‍ താരത്തിന് പരിക്കേല്‍ക്കുകയായിരുന്നു.

ഉടൻ ചികിത്സ തേടിയെങ്കിലും സ്റ്റോക്സിന് ഒരോവർ മാത്രമേ പിന്നീട് പന്തെറിയാന്‍ സാധിച്ചുള്ളൂ. ശേഷം രാജസ്ഥാന്‍റെ ഇന്നിങ്സ് ഓപ്പൺ ചെയ്തെങ്തിലും റണ്‍സ് എടുക്കുന്നതിന് മുമ്പ് തന്നെ സ്റ്റോക്സ് പുറത്തായി


Tags:    

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News