കൊലപാതകക്കേസിൽ ഗുസ്തി താരം സുശീല്‍ കുമാറിന്റെ ജാമ്യാപേക്ഷ തള്ളി
കേസ് കെട്ടചമച്ചതാണെന്നും അന്വേഷണം മുന്‍വിധിയോടെയുള്ളതാണെന്നും താരം പറഞ്ഞു
കൊലപാതകക്കേസില്‍ ഗുസ്തി താരം സുശീല്‍ കുമാറിന്റെ മൂന്‍കൂര്‍ ജാമ്യാപേക്ഷ ഡല്‍ഹി കോടതി തള്ളി. കേസ് ഗൗരവമുള്ളതാണെന്നും പ്രഥമദൃഷ്ടിയാല്‍ കേസില്‍ പങ്കുള്ളതായും ചൂണ്ടിക്കാട്ടിയാണ് സുശീല്‍ കുമാറിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയത്.
ഡല്‍ഹിയില്‍ യുവ ഗുസ്തി താരം സാഗര്‍ റാണയെ കൊലപ്പെടുത്തിയ കേസിലാണ് ഒളിമ്പിക് മെഡല്‍ ജേതാവായ സുശീല്‍ കുമാര്‍ പ്രതിയായത്. മെയ് നാലിന് രാത്രി ഡല്‍ഹി ഛത്രസാല്‍ സ്റ്റേഡിയത്തിന് പുറത്ത് വെച്ചുനടന്ന സംഘര്‍ഷത്തിനിടെയാണ് സുശീല്‍ കുമാറും സംഘവും റാണയെ കൊലപ്പെടുത്തുന്നത്. അക്രമത്തില്‍ മറ്റു രണ്ടു പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. കൊലപാതകത്തെ തുടര്‍ന്ന് ഒളിവിലായിരുന്ന താരത്തിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
സുശീല്‍ കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ കോടതി, കേസില്‍ ജാമ്യമില്ലാ വാറന്റ് നേരത്തെ തന്നെ പുറപ്പെടുവിച്ചതാണെന്ന് അറിയിച്ചു. കേസില്‍ അന്വേഷണം തുടരുകയാണെന്നും പ്രതികളില്‍ ചിലരെ ഇനിയും പിടികൂടാനുണ്ടെന്നും കോടതി പറഞ്ഞു.
എന്നാല്‍ കേസ് കെട്ടചമച്ചതാണെന്നും അന്വേഷണം മുന്‍വിധിയോടെയുള്ളതാണെന്നും ചൂണ്ടിക്കാട്ടിയാണ് സുശീല്‍ കുമാര്‍ കോടതിയെ സമീപിച്ചത്.