'കോവിഡ് സംഖ്യ ഭീതിപ്പെടുത്തുന്നു': ഐ.പി.എല്‍ തുടരുന്നത് ശരിയാണോ? വിമര്‍ശവുമായി ഗില്‍ക്രിസ്റ്റ്

ഇന്ത്യ കടന്നുപോകുന്ന സങ്കടകരമായ ഈ സാഹചര്യത്തില്‍ ഐ.പി.എല്‍. ഇനിയും തുടരുന്നത് ശരിയാണോയെന്ന് ഗില്‍ക്രിസ്റ്റ് ചോദിക്കുന്നു

Update: 2021-04-26 05:17 GMT
Editor : rishad | By : Web Desk
Advertising

കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ ഐ.പി.എല്‍ നടത്തുന്നതിനെതിരെ പ്രതികരിച്ച് ആസ്‌ട്രേലിയന്‍ മുന്‍ താരം ആദം ഗില്‍ക്രിസ്റ്റ്. ഇന്ത്യ കടന്നുപോകുന്ന സങ്കടകരമായ ഈ സാഹചര്യത്തില്‍ ഐ.പി.എല്‍ ഇനിയും തുടരുന്നത് ശരിയാണോയെന്ന് ഗില്‍ക്രിസ്റ്റ് ചോദിക്കുന്നു. ട്വിറ്ററിലൂടെയാണ് ഗില്‍ക്രിസ്റ്റിന്റെ പ്രതികരണം.

'എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും ഭാ​വു​ക​ങ്ങ​ൾ നേ​രു​ന്നു. രാ​ജ്യ​ത്തെ കോ​വി​ഡ്​ വ​ർ​ധ​ന​ ഭ​യ​പ്പെ​ടു​ത്തു​ന്ന​താ​ണ്. ഇ​തി​നി​ട​യി​ലെ ഐ.​പി.​എ​ൽ അ​ന​വ​സ​ര​ത്തി​ലാ​ണോ? അ​തോ, ഓരോ രാ​ത്രി​യി​ലും ആ​ശ്വാ​സ​മാ​വു​ന്ന​തോ? നി​ങ്ങ​ളു​ടെ ചി​ന്ത​ക​ളി​​ൽ എ​ന്താ​യാ​ലും പ്രാ​ർ​ഥ​ന​ക​ൾ എന്നായിരുന്നു ഗില്‍ക്രിസ്റ്റിന്റെ ട്വീറ്റ്.

നേരത്തെ ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡും ക്രിക്കറ്റ് ആസ്‌ട്രേലിയയും സമാന ആശങ്ക ഉന്നയിച്ചിരുന്നു. എന്നാല്‍ ബി.സി.സി.ഐ ഇതുവരെ ഇതില്‍ പ്രതികരിച്ചിട്ടില്ല. ഐ.പി.എല്‍ ക്രിക്കറ്റ് കവറേജ് താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതായി ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് അറിയിച്ചിരുന്നു. ബ​യോ​ബ​ബ്​​ൾ സു​ര​ക്ഷ​യി​ലാണ് ഐ.പി.എല്‍ പുരോഗമിക്കുന്നത്.  അതേസമയംരാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ റെക്കോർഡ് വർധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. ആദ്യമായി രോഗികളുടെ എണ്ണം മൂന്നര ലക്ഷം കടന്നു

Tags:    

Editor - rishad

contributor

By - Web Desk

contributor

Similar News