സിക്സർ വെയ്ഡ്;പാകിസ്താനെ തകർത്ത് ആസ്ട്രേലിയ ഫൈനലിൽ

അവസാന ഓവറുകളിൽ വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത മാത്യു വെയ്ഡും മാർക്കസ് സ്റ്റോയ്‌നെയ്‌സുമാണ് ആസ്‌ത്രേലിയക്ക് അനായാസം ജയം സമ്മാനിച്ചത്

Update: 2021-11-11 18:39 GMT
Editor : Dibin Gopan | By : Web Desk
Advertising

ആവേശകരമായ പോരാട്ടത്തിൽ പാകിസ്താനെ അഞ്ച് വിക്കറ്റിന് തകർത്ത് ആസ്േ്രടലിയ ട്വന്റി20 ലോകകപ്പിന്റെ ഫൈനലിൽ. അവസാന ഓവറുകളിൽ വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത മാത്യു വെയ്ഡും മാർക്കസ് സ്റ്റോയ്നെയ്സുമാണ് ആസ്ത്രേലിയക്ക് അനായാസ ജയം സമ്മാനിച്ചത്. പാകിസ്താൻ ഉയർത്തിയ 117 റൺസ് വിജയലക്ഷ്യം ആറു പന്തുകൾ ശേഷിക്കെ ആസ്‌ട്രേലിയ മറികടന്നു.

ഒരു ഘട്ടത്തിൽ അഞ്ച് വിക്കറ്റിന് 96 റൺസ് എന്ന നിലയിൽ പതറിയ ഓസീസിനെ ആറാം വിക്കറ്റിൽ 81 റൺസെടുത്ത മാർക്കസ് സ്‌റ്റോയ്‌നിസ്-മാത്യു വെയ്ഡ് സഖ്യമാണ് വിജയത്തിലേക്ക് നയിച്ചത്.

സ്‌റ്റോയ്‌നിസ് 31 പന്തിൽ രണ്ട് സ്ിക്‌സും രണ്ട് ഫോറുമടക്കം 40 റൺസെടുത്തു. വെയ്ഡ് 17 പന്തിൽ നാല് സിക്‌സും രണ്ടു ഫോറുമടക്കം 41 റൺസ് നേടി. ഷഹീൻ ഷാ അഫ്രീദിയുടെ 19-ാം ഓവറിൽ മൂന്ന് സിക്‌സറുകൾ നേടിയ വെയ്ഡാണ് ഓസീസിനെ തകർപ്പൻ വിജയത്തിലേക്ക് നയിച്ചത്.

നാല് ഓവറിൽ 26 റൺസ് വഴങ്ങി നാലു വിക്കറ്റെടുത്ത ഷതാബ് ഖാൻ ആണ് പാകസ്താന് വേണ്ടി ബൗളിങ്ങിൽ തിളങ്ങിയത്. ഡേവിഡ് വാർണർ, മിച്ചൽ മാർഷ്, സ്റ്റീവ് സ്മിത്ത്, ഗ്ലെൻ മാക്‌സ്‌വെൽ എന്നിവരുടെ വിക്കറ്റുകളാണ് ഷതാബ് വീഴ്ത്തിയത്. ട്വന്റി 20 ലോകകപ്പ് സെമിയിൽ ഒരു താരത്തിന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണിത്.

Full View



Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News