വിരാട് കോഹ്‌ലിയെ വാഴ്ത്തി ഭാജി
ഫീൽഡിൽ കോഹ്ലിയുടെ അക്രമണാത്മക മനോഭാവം ടീം ഇന്ത്യയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്, അദ്ദേഹത്തെ പോലുള്ള കളിക്കാരാണ് ടീമിന് അത്യാവശ്യമായി വേണ്ടത്,ഹർഭജൻ പറഞ്ഞു
ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെ അഭിനന്ദിച്ച് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംങ്. ക്യാപ്റ്റൻ കൂളായ എംഎസ് ധോണിയെ പോലെ കളിയിൽ മൃദു സമീപനം സ്വീകരിച്ചിരുന്നെങ്കിൽ കോഹ്‌ലി ഇത്രയധികം റൺസ് സ്‌കോർ ചെയ്യില്ലായിരുന്നുവെന്ന് ഹർഭജൻ സിംങ് പറഞ്ഞു. വിരാട് കോഹ്ലി എങ്ങനെയാണ് കളിയിൽ നേതാവായി വേഷമിട്ടതെന്നും നിലവിലെ ഇന്ത്യൻ ടീമിനെ എങ്ങനെയാണ് രൂപപ്പെടുത്തിയതെന്നും അദ്ദേഹം വിശദീകരിച്ചു.
ഫീൽഡിൽ കോഹ്ലിയുടെ അക്രമണാത്മക മനോഭാവം ടീം ഇന്ത്യയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്, അദ്ദേഹത്തെ പോലുള്ള കളിക്കാരാണ് ടീമിന് അത്യാവിശ്യമായി വേണ്ടത്,ഹർഭജൻ പറഞ്ഞു. ഇന്ത്യയ്ക്കൊപ്പം അദ്ദേഹം ഒരു ഐസിസി ട്രോഫി നേടിയിട്ടുണ്ടാകില്ല, പക്ഷേ വിരാട് കോഹ്ലി ഇന്ത്യയെ ലോക ക്രിക്കറ്റിൽ അഭൂതപൂർവമായ ഉയരങ്ങളിലേക്ക് എത്തിച്ചുവെന്നതിൽ സംശയമില്ല. 33 വിജയങ്ങളോടെ, കോഹ്ലി ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് ക്യാപ്റ്റനാണ്, അദ്ദേഹത്തിനൊപ്പം അപ്രതീക്ഷിതമായ നേട്ടങ്ങൾ ഇന്ത്യൻ ടീം കൈവരിച്ചു. ഓസ്ട്രേലിയയിൽ ഒരു ടെസ്റ്റ് പരമ്പര വിജയിച്ചത് മുതൽ, ഈ വർഷമാദ്യം ഇംഗ്ലണ്ടുമായി മാറ്റുരയ്ക്കുന്നത് വരെ, കോഹ്ലി ഇന്ത്യയെ ഒരു മികച്ച യൂണിറ്റാക്കി മാറ്റി, ഭാജി കൂട്ടിച്ചേർത്തു.
'ഇന്ത്യ ടെസ്റ്റ് പരമ്പര തോറ്റെങ്കിലും, ആ പരമ്പരകളിലൊന്നിൽ അദ്ദേഹം ധാരാളം റൺസ് നേടിയത് ഞാൻ ഓർക്കുന്നു. ആ മത്സരത്തിൽ ഇന്ത്യയ്ക്ക് 400 റൺസ് പിന്തുടരേണ്ടി വന്നു, കോഹ്ലി ഒരു വലിയ സെഞ്ച്വറി നേടി. അദ്ദേഹം മടങ്ങിയെത്തിയപ്പോൾ ഞാൻ അവനോട് പറഞ്ഞു, മത്സരം സമനിലയിൽ അവസാനിക്കുമായിരുന്നു, പക്ഷേ അദ്ദേഹം മറുപടി പറഞ്ഞു, 'സമനിലയായ ടെസ്റ്റിന് പ്രാധാന്യമില്ല, ഒന്നുകിൽ നമ്മൾ ജയിക്കുകയോ നമ്മൾ തോൽക്കുകയോ ചെയ്യുക, ഞങ്ങൾ പോരാടാൻ പഠിക്കുന്ന ദിവസം, ഞങ്ങൾ ജയിക്കാൻ പഠിക്കും, എന്നെങ്കിലും ഞങ്ങൾ നേടും, ഹർഭജൻ ഓർമ്മകൾ പങ്കിട്ടു.
അവർ ഓസ്ട്രേലിയയിൽ പോയി രണ്ട് തവണ കങ്കാരുക്കളെ പരാജയപ്പെടുത്തി, ഇംഗ്ലണ്ടിൽ അവർ നന്നായി കളിച്ചു, ഈ പരമ്പരയിൽ അവർ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കോഹ്ലി ഒരു നേതാവെന്ന നിലയിൽ നന്നായി പ്രവർത്തിക്കുന്നു. ആക്രമണോത്സുകമായ സമീപനമാണ് വിരാട് കോഹ്ലിയെ ഇന്നത്തെ മുൻ നിര കളിക്കാരനാക്കിയത്, ഹർഭജൻ സിംങ് വ്യക്തമാക്കി. കഴിഞ്ഞ നാല് ദിവസം മുമ്പാണ് ഭാജി അന്താരാഷ്ട്ര ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ചത്.