'ടീം സെലക്ഷനിൽ സിഇഒയും ഇടപെടുന്നു': വിവാദ വെളിപ്പെടുത്തലുമായി ശ്രേയസ് അയ്യർ
ടീം സെലക്ഷനിൽ സിഇഒയും ഇടപെടുന്നുവെന്ന ശ്രേയസ് അയ്യരുടെ പ്രസ്താവനയാണ് വിവാദമായത്
മുംബൈ: കൊൽക്കത്തൻ നായകൻ ശ്രേയസ് അയ്യരുടെ വെളിപ്പെടുത്തൽ വിവാദത്തിൽ. ടീം സെലക്ഷനിൽ സിഇഒയും ഇടപെടുന്നുവെന്ന ശ്രേയസ് അയ്യരുടെ പ്രസ്താവനയാണ് വിവാദമായത്. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സര ശേഷമായിരുന്നു അയ്യരുടെ വിവാദ വെളിപ്പെടുത്തല്‍.
'പ്ലേയിങ് ഇലവനില്‍ സ്ഥാനമില്ല എന്ന് അവരോട് പറയുന്നത് പ്രയാസമേറിയ കാര്യമാണ്. ഐ.പി.എല്‍ കളിച്ച് തുടങ്ങിയ സമയത്ത് ഞാനും അതുപോലൊരു സ്ഥാനത്തായിരുന്നു. എല്ലായ്പ്പോഴും അവസരം ലഭിക്കില്ല. പരിശീലകരോട് ഞങ്ങള്‍ ചര്‍ച്ച ചെയ്യും. ടീം സെലക്ഷനില്‍ സിഇഒയും ഭാഗമാവുന്നു. മക്കല്ലമാണ് ഇലവനില്‍ ആരെല്ലാം ഉണ്ടെന്ന് കളിക്കാരോട് പറയുന്നത്'- ശ്രേയസ് അയ്യര്‍ പറഞ്ഞു.
മികച്ച ഫോമില്‍ നില്‍ക്കെ പാറ്റ്കമ്മിന്‍സിനെ ഒരു മത്സരത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. എന്തിനാണ് കമ്മിന്‍സിന് അവസരം നിഷേധിച്ചതെന്ന് അന്ന് കൊല്‍ക്കത്തന്‍ ആരാധകർ ചോദിച്ചിരുന്നു. പിന്നാലെയാണ് ടിം സെലക്ഷനിൽ സിഇഒ വെങ്കി അയ്യരും ഇടപെടുന്നുവെന്ന് നായകൻ തന്നെ തുറന്നുപറഞ്ഞത്. ടീം സെലക്ഷനിൽ നായകന് പങ്കൊന്നുമില്ലേ എന്നാണ് പ്രധാനമായും ഉയരുന്നു ചോദ്യം. ടോസ് ഇടാൻ മാത്രമാണോ നായകനെന്ന് ഒരു വിഭാഗം കൂട്ടർ ഇതിനകം ചോദ്യം ഉയർത്തിക്കഴിഞ്ഞു.
മികച്ച ഫോമിലുള്ള കളിക്കാരെ ഒഴിവാക്കുന്നത് സിഇഒയുടെ നിർദേശപ്രകാരമാണോ എന്ന് ആരാധകർ ചോദിക്കുന്നുണ്ട്. അതേസമയം മുംബൈ ഇന്ത്യൻസിനെതിരെ 52 റണ്‍സിന്റെ വിജയമാണ് കൊല്‍ക്കത്ത സ്വന്തമാക്കിയത്. കൊല്‍ക്കത്ത ഉയര്‍ത്തിയ 166 റൺസെന്ന വിജയലക്ഷ്യം പിന്തുടർന്ന മുംബൈക്ക് 113റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. കൊൽക്കത്തയ്ക്കായി പാറ്റ് കമ്മിൻസ് മൂന്ന് വിക്കറ്റ് നേടി.
Summary-"CEO Also Involved In Team Selection": Shreyas Iyer After KKR's Win Over Mumbai Indians In IPL 2022