കോഹ്ലിയും രോഹിത് ശർമ്മയും ഇല്ല: ആസ്‌ട്രേലിയയുടെ 2023ലെ ടെസ്റ്റ് ഇലവൻ ഇങ്ങനെ...
ഇന്ത്യന്‍ നിരയില്‍ നിന്നും സ്പിന്നര്‍മാരായ ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരാണ് പ്ലെയിങ് ഇലവനിലെത്തിയത്.
സിഡ്നി: 2023ലെ ടെസ്റ്റ് ഇലവനെ തെരഞ്ഞെടുത്ത് ക്രിക്കറ്റ് ആസ്‌ട്രേലിയ. ഇന്ത്യയുടെ സ്റ്റാർ ബാറ്റർമാരായ വിരാട് കോഹ്ലി, രോഹിത് ശർമ്മ എന്നിവര്‍ ക്കും കഴിഞ്ഞ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ കംഗാരുപ്പടയ്ക്കായി സെഞ്ച്വറിയുമായി നിറഞ്ഞ ട്രാവിസ് ഹെഡിനും ഇലവനിൽ ഇടമില്ല എന്നതാണ് കൗതുകം. സ്മിത്തിനും ഇടം ലഭിച്ചില്ല.
ഇന്ത്യന്‍ നിരയില്‍ നിന്നും സ്പിന്നര്‍മാരായ ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരാണ് പ്ലെയിങ് ഇലവനിലെത്തിയത്. ആസ്ട്രേലിയയുടെ തന്നെ പാറ്റ് കമ്മിന്‍സാണ് നായകന്‍. ഉസ്‌മാന്‍ ഖവാജയും ശ്രീലങ്കയുടെ ദിമുത് കരുണരത്നെയുമാണ് ഓപ്പണര്‍മാര്‍. ടെസ്റ്റില്‍ ഈ വര്‍ഷം 24 ഇന്നിങ്‌സുകളില്‍ നിന്നായി 52.60 ശരാശിയില്‍ 1,210 റണ്‍സാണ് ഖവാജ നേടിയിട്ടുള്ളത്. മൂന്ന് സെഞ്ചുറികളും ആറ് അര്‍ധ സെഞ്ചുറികളും അക്കൗണ്ടിലുള്ള താരത്തിന്‍റെ ഉയര്‍ന്ന സ്‌കോര്‍ 195 റണ്‍സാണ്.
10 ഇന്നിങ്‌സുകളില്‍ നിന്നും 608 റണ്‍സാണ് ശ്രീലങ്കന്‍ ക്യാപ്റ്റനായ ദിമുത് കരുണരത്‌നെ നേടിയിട്ടുള്ളത്. 60.80 ശരാശരിയുള്ള താരം രണ്ട് സെഞ്ചുറികളും മൂന്ന് അര്‍ധ സെഞ്ചുറികളുമാണ് കണ്ടെത്തിയത്. 179 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ന്യൂസിലന്‍ഡിന്‍റെ കെയ്‌ന്‍ വില്യംസണാണ് മൂന്നാം നമ്പറില്‍. ഈ വര്‍ഷത്തില്‍ പരിക്ക് വലച്ച വില്യംസണ് ഏഴ് ടെസ്റ്റുകളില്‍ മാത്രമാണ് കളിക്കാന്‍ കഴിഞ്ഞിട്ടുള്ളത്. 13 ഇന്നിങ്‌സുകളില്‍ നിന്നും 57.91 ശരാശരിയില്‍ 696 റണ്‍സാണ് സമ്പാദ്യം. നാല് സെഞ്ച്വറികള്‍ നേടിയ താരത്തിന്‍റെ ഉയര്‍ന്ന സ്‌കോര്‍ 215 റണ്‍സാണ്.
ഇംഗ്ലണ്ടിന്‍റെ ജോ റൂട്ട്, ഹാരി ബ്രൂക്ക് എന്നിവരാണ് നാലും അഞ്ചും നമ്പറുകളിലെത്തുക. 14 ഇന്നിങ്‌സുകളില്‍ നിന്നും 65.58 ശരാശരിയില്‍ 787 റണ്‍സാണ് ജോ റൂട്ട് ഈ വര്‍ഷം നേടിയിട്ടുള്ളത്. രണ്ട് സെഞ്ചുറികളും മൂന്ന് അര്‍ധ സെഞ്ചുറികളും താരത്തിന്‍റെ അക്കൗണ്ടിലുണ്ട്.
വിക്കറ്റ് കീപ്പറായി ഇടം നേടിയ അയര്‍ലന്‍ഡിന്‍റെ ലോർക്കൻ ടക്കറാണ് ടീമിലെ അപ്രതീക്ഷിത താരം. . എട്ട് ഇന്നിങ്‌സുകളില്‍ നിന്നും 43.87 ശരാശരിയില്‍ 351 റണ്‍സാണ് ടക്കറുടെ സമ്പാദ്യം. പാറ്റ് കമ്മിന്‍സ്, ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാഡ, ഇംഗ്ലണ്ടിന്‍റെ സ്റ്റുവര്‍ട്ട് ബ്രോഡ് എന്നിവര്‍ക്കാണ് പേസ് യൂണിറ്റിന്‍റെ ചുമതല. കഴിഞ്ഞ ആഷസോടെ ബ്രോഡ് ക്രിക്കറ്റില്‍ നിന്നും വിമരിച്ചിരുന്നു.
Summary-Cricket Australia announces their Test XI of 2023, includes 2 Indians