ഇംഗ്ലീഷ് ക്രിക്കറ്റ് ഇതിഹാസം ഗ്രഹാം തോർപ്പ് അന്തരിച്ചു
ലണ്ടൻ: ഇംഗ്ലണ്ടിെൻറ ഇതിഹാസ ക്രിക്കറ്റ് താരങ്ങളിൽ ഒരാളായ ഗ്രഹാം തോർപ്പ് (55) അന്തരിച്ചു. അസുഖത്തെ തുടർന്ന് മെയ് മുതൽ തോർപ്പ് ആശുപത്രിയിലായിരുന്നു.
1993 മുതൽ 2005 വരെ ഇംഗ്ലണ്ടിനായി 100 ടെസ്റ്റുകളിൽ കളത്തിലിറങ്ങിയ തോർപ്പ് 6744 ടെസ്റ്റ് റൺസും 16 സെഞ്ച്വറികളും നേടിയിട്ടുണ്ട്. 82 ഏകദിനങ്ങളിലും കളത്തിലിറങ്ങി. കൗണ്ടി ക്രിക്കറ്റിൽ സറേ ജഴ്സിയണിഞ്ഞ തോർപ്പ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 20000ത്തിലേറെ റൺസും നേടിയിട്ടുണ്ട്. 2022ൽ അഫ്ഗാനിസ്താൻ ഹെഡ്കോച്ചായി നിയമിതനായതിന് പിന്നാലെ അസുഖം മൂർച്ഛിച്ചതിനെത്തുടർന്ന് സ്ഥാനമേറ്റെടുത്തിരുന്നില്ല. 2010ൽ ഇംഗ്ലണ്ടിെൻറ ബാറ്റിങ് കോച്ചായും സേവനമനുഷ്ടിച്ചു.
‘‘ഗ്രഹാം തോർപ്പിെൻറ നിര്യാണത്തിൽ അതിയായ നിരാശയുണ്ട്. ഈ മരണം നൽകിയ ആഘാതം വിവരിക്കാനാകുന്നതിലും അപ്പുറമാണ്. ഇംഗ്ലണ്ടിെൻറ മികച്ച ബാറ്റർ എന്നതിലുപരി അദ്ദേഹം നമ്മുടെ ക്രിക്കറ്റ് കുടുംബത്തിലെ പ്രിയപ്പെട്ടവനായിരുന്നു. ലോകത്തെല്ലായിടത്തും അദ്ദേഹത്തിന് ആരാധകരുണ്ട്’’ -ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് പുറത്തിറക്കിയ സ്റ്റേറ്റ്മെൻറിൽ പറഞ്ഞു.
ആശുപത്രിയിലായിരിക്കവേ തോർപ്പിന് ഐക്യദാർഢ്യവുമായി അദ്ദേഹത്തിെൻറ പേരിലുള്ള ജഴ്സിയണിഞ്ഞ് മത്സരത്തിനിറങ്ങിയ ചിത്രം പങ്കുവെച്ചാണ് ഇംഗ്ലീഷ് ക്യാപ്റ്റൻ ബെൻസ്റ്റോക്സ് അനുശോചിച്ചത്.