യാഷ് ദുല്ല് നായകൻ; എമേർജിംഗ് ടീം ഏഷ്യാകപ്പ്: ഇന്ത്യ എ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു

രാജസ്ഥാൻ റോയൽസിന്റെ റിയാൻ പരേഗ്, ധ്രുവ് ജുറേൽ, ഗുജറാത്ത് ടൈറ്റൻസിന്റെ സായ് സുദർശൻ തുടങ്ങിയവരൊക്കെ ടീമിലുണ്ട്

Update: 2023-07-04 13:29 GMT
Advertising

2023ലെ എസിസി എമേർജിംഗ് ടീം ഏഷ്യാകപ്പിനുള്ള ഇന്ത്യ എ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. ജൂലൈ 13 മുതൽ 23 വരെയായി ശ്രീലങ്കയിലെ കൊളംബോയിൽ നടക്കുന്ന ടൂർണമെൻറിനുള്ള ഇന്ത്യൻ ടീമിനെ ജൂനിയർ ക്രിക്കറ്റ് കമ്മിറ്റിയാണ് തിരഞ്ഞെടുത്തത്. യാഷ് ദുല്ലാണ് ടീമിനെ നയിക്കുക. അഭിഷേക് ശർമയാണ് ഉപനായകൻ. പ്രബ്‌സിമ്രാൻ സിംഗ് വിക്കറ്റ് കീപ്പറാണ്. ഇവർക്ക് പുറമേ ഐപിഎല്ലിൽ തിളങ്ങിയ നിരവധി താരങ്ങളാണ് ടീമിൽ ഇടംപിടിച്ചിരിക്കുന്നത്. ഗുജറാത്ത് ടൈറ്റൻസിന്റെ സായ് സുദർശൻ, രാജസ്ഥാൻ റോയൽസിന്റെ ധ്രുവ് ജുറേൽ, റിയാൻ പരേഗ് തുടങ്ങിയവരൊക്കെ ടീമിലുണ്ട്.

50 ഓവർ മത്സരമുള്ള ടൂർണമെൻറിൽ എട്ട് ഏഷ്യൻ രാജ്യങ്ങളാണ് കളിക്കുക. ഇന്ത്യ എ ടീം ബി ഗ്രൂപ്പിലാണ് കളിക്കുന്നത്. നേപ്പാൾ, യുഎഇ എ, പാകിസ്താൻ എന്നീ രാജ്യങ്ങളാണ് ഗ്രൂപ്പിലെ ഇതര ടീമുകൾ. എ ഗ്രൂപ്പിൽ ശ്രീലങ്ക എ, ബംഗ്ലാദേശ് എ, അഫ്ഗാൻ എ, ഒമാൻ എ എന്നീ ടീമുകളും കളിക്കും. ഗ്രൂപ്പുകളിലെ ആദ്യ രണ്ട് ടീമുകൾ സെമി ഫൈനലിൽ കളിക്കും. ആദ്യ സെമിയിൽ ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാരും ബിയിലെ രണ്ടാം സ്ഥാനക്കാരും ഏറ്റുമുട്ടും. രണ്ടാം സെമിയിൽ ഗ്രൂപ്പ് എ രണ്ടാം സ്ഥാനക്കാരും ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാരും പോരാടും. ജൂലൈ 21നാണ് സെമി മത്സരങ്ങൾ. ജൂലൈ 23ന് ഫൈനലും നടക്കും.

 

ഇന്ത്യ എ ടീം: സായ് സുദർശൻ, അഭിഷേക് ശർമ (ഉപനായകൻ), നികിൻ ജോസ്, പ്രദോഷ് രഞ്ജൻ പോൾ, യാഷ് ദുല്ല് (നായകൻ), റിയാൻ പരേഗ്, നിഷാന്ത് സിന്ധു, പ്രബ്‌സിമ്രാൻ സിംഗ് (വിക്കറ്റ്കീപ്പർ), ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), മാനവ് സുത്താർ, യുവ്‌രാജ് സിൻഹ ദോദിയ, ഹർഷിത് റാണ, ആകാശ് സിംഗ്, നിതീഷ് കുമാർ റെഡ്ഡി, രാജ്‌വർധൻ ഹംഗാർക്കർ.

സ്റ്റാൻറ് ബൈ താരങ്ങൾ: ഹർഷ് ദുബേ, നെഹാൽ വധേര, സ്‌നെൽ പട്ടേൽ, മോഹിത് റെഡ്കർ.

കോച്ചിംഗ് സ്റ്റാഫ്: സിതാൻഷു കൊടക് (ഹെഡ് കോച്ച്), സായരാജ് ബഹ്തുലെ(ബൗളിംഗ് കോച്ച്), മുൻഷി ബാലി (ഫീൽഡിംഗ് കോച്ച്).

Bcci announced India A squad for 2023 ACC Emerging Teams Asia Cup

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News