ചരിത്രത്തിലാദ്യം; ഇന്ത്യയുടെ ടെസ്റ്റ് ജയങ്ങള്‍ തോല്‍വിയേക്കാള്‍ കൂടുതല്‍
ന്യൂഡല്‍ഹി: ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിന് ഇന്ന് തിളക്കമുള്ള ദിവസം. ബംഗ്‌ളദേശിനെതിരെയുള്ള ഒന്നാം ടെസ്റ്റിലെ വിജയത്തോടെ ഇന്ത്യയുടെ ടെസ്റ്റ് വിജയങ്ങള്‍ തോല്‍വിയേക്കാള്‍ കൂടുതലായി. ചരിത്രത്തിലാദ്യമായാണ് ഇന്ത്യയുടെ ടെസ്റ്റ് ജയങ്ങള്‍ തോല്‍വിയേക്കാള്‍ കൂടുതലാകുന്നത്. ആകെ 580 മത്സരങ്ങള്‍ കളിച്ച ഇന്ത്യ 178 മത്സരങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ 179 മത്സരങ്ങളില്‍ വിജയിച്ചു.
1932ല്‍ ഇംഗ്‌ളണ്ടിനെതിരെ ആദ്യ ടെസ്റ്റ് മത്സരം കളിച്ച ഇന്ത്യ 1952ല്‍ മാത്രമാണ് ആദ്യ ജയം നേടുന്നത്. ഓസ്‌ട്രേലിയ, ഇംഗ്‌ളണ്ട്, ദക്ഷിണാഫ്രിക്ക, പാകിസ്താന്‍ എന്നീ രാജ്യങ്ങളാണ് തോല്‍വിയേക്കാള്‍ കൂടുതല്‍ വിജയങ്ങളുള്ള രാജ്യങ്ങള്‍.
ആസ്‌ട്രേലിയ: ജയം 414; തോല്‍വി 232
ഇംഗ്‌ളണ്ട്: ജയം 397; തോല്‍വി 325
ദക്ഷിണാഫ്രിക്ക: ജയം 179; തോല്‍വി 161
ഇന്ത്യ: ജയം 179; തോല്‍വി 178
പാകിസ്താന്‍:ജയം148; തോല്‍വി 144
ചെന്നൈയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 280 റണ്‍സിനാണ് ഇന്ത്യ വിജയിച്ചത്. വിജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ് പോയന്റ് പട്ടികയിലെ ഒന്നാംസ്ഥാനം ഇന്ത്യ അരക്കിട്ടുറപ്പിച്ചു. സെപ്റ്റംബര്‍ 27 മുതല്‍ കാണ്‍പൂരിലാണ് രണ്ടാം ടെസ്റ്റ്.