നോ ചെയ്ഞ്ച്: ആദ്യ ടെസ്റ്റിലെ ടീമില്‍ മാറ്റമില്ലെന്ന് ബി.സി.സി.ഐ

Update: 2024-09-22 10:09 GMT
Editor : safvan rashid | By : Sports Desk
Advertising

ന്യൂഡല്‍ഹി: ബംഗ്‌ളദേശിനെതിരെയുള്ള രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ മാറ്റമില്ലെന്ന് ബി.സി.സി.ഐ. ചെന്നെയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 280 റണ്‍സിന് വിജയിച്ചതിന് പിന്നാലെയാണ് ബിസിസിഐ ടീം പ്രഖ്യാപിച്ചത്. വിജയത്തോടെ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ് പോയന്റ് പട്ടികയിലെ ഒന്നാംസ്ഥാനം അരക്കിട്ടുറപ്പിച്ചു. തോല്‍വിയോടെ ബംഗ്‌ളദേശ് പട്ടികയില്‍ആറാം  സ്ഥാനത്തേക്കിറങ്ങി. സെപ്റ്റംബര്‍ 27 മുതല്‍ കാണ്‍പൂരിലാണ് രണ്ടാം ടെസ്റ്റ്.

ടീം: രോഹിത് ശര്‍മ, യശസ്വി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്‌ലി, കെ.എല്‍ രാഹുല്‍, സര്‍ഫറാസ് ഖാന്‍, റിഷഭ് പന്ത്, ധ്രുവ് ജുറേല്‍, ആര്‍. അശ്വിന്‍, രവീന്ദ്ര ജദേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ആകാശ് ദീപ്. ജസ്പ്രീത് ബുംറ. യാഷ് ദയാല്‍.

ഒന്നാം ടെസ്റ്റില്‍ ഇന്ത്യ 280 റണ്‍സിന്റെ അനായാസ ജയം സ്വന്തമാക്കിയിരുന്നു. 515 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സില്‍ ബാറ്റിങിനിറങ്ങിയ സന്ദര്‍ശകര്‍ നാലാം ദിനം 234 റണ്‍സിന് ഓള്‍ ഔട്ടായി. 82 റണ്‍സെടുത്ത ക്യാപ്റ്റന്‍ നജ്മുള്‍ ഹൗസൈന്‍ ഷാന്റോ മാത്രമാണ് ബംഗ്ലാദേശിനായി പൊരുതിയത്. ഇന്ത്യക്കായി ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയ അശ്വിന്‍ രണ്ടാം ഇന്നിംഗ്സില്‍ ആറ് വിക്കറ്റ് വീഴ്ത്തി ബൗളിങിലും കരുത്തുകാട്ടി. രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റെടുത്തു. ജയത്തോടെ രണ്ട് മത്സര പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. പരമ്പരയിലെ രണ്ടാം ടെസ്റ്റ് 27ന് കാണ്‍പൂരില്‍ നടക്കും. സ്‌കോര്‍ ഇന്ത്യ : 276, 287-4, ബംഗ്ലാദേശ് 149, 234.

Tags:    

Writer - safvan rashid

Senior Content Writer

Editor - safvan rashid

Senior Content Writer

By - Sports Desk

contributor

Similar News