ബംഗ്ലാദേശിനെതിരെയുള്ള ഏകദിനം: ഇന്ത്യയ്ക്ക് ആറു വിക്കറ്റ് നഷ്ടത്തിൽ 153 റൺസ്

51 പന്തിൽ 54 റൺസ് നേടി ബാറ്റിംഗ് തുടരുന്ന കെ.എൽ രാഹുലാണ് ടോപ് സ്‌കോററർ

Update: 2022-12-04 08:33 GMT
Advertising

ധാക്ക: ബംഗ്ലാദേശിനെതിരെയുള്ള ആദ്യ ഏകദിനത്തിൽ 33.2 ഓവറിൽ ഇന്ത്യയ്ക്ക് 153 റൺസ്. ആറു വിക്കറ്റാണ് ധാക്കയിൽ നടക്കുന്ന മത്സരത്തിൽ സന്ദർശകർക്ക് നഷ്ടമായത്. 51 പന്തിൽ 54 റൺസ് നേടി ബാറ്റിംഗ് തുടരുന്ന കെ.എൽ രാഹുലാണ് ടോപ് സ്‌കോററർ.

മത്സരത്തിൽ ക്യാപ്റ്റൻ രോഹിത് ശർമ, ശിഖർ ധവാൻ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, വാഷിംഗ്ഡൺ സുന്ദർ, ഷഹബാസ് അഹമദ് എന്നിവരാണ് പുറത്തായത്. ഓപ്പണർമാരായി ഇറങ്ങി രോഹിത് 31 പന്തിൽ 27 റൺസും ശിഖർ ധവാൻ 17 പന്തിൽ ഏഴ് റൺസുമെടുത്ത് പുറത്തായി. രോഹിതിനെ ശാകിബുൽ ഹസനും ധവാനെ മെഹ്ദി ഹസനും ബൗൾഡാക്കുകയായിരുന്നു. വൺഡൗണായെത്തിയ കോഹ്‌ലി 15 പന്തിൽ ഒമ്പത് റൺസ് മാത്രം നേടി മടങ്ങി. ശാകിബിന്റെ തന്നെ പന്തിൽ ലിറ്റൺ ദാസിന് ക്യാച്ച് നൽകിയായിരുന്നു മടക്കം. നാലാമതിറങ്ങിയ ശ്രേയസ് അയ്യർ 39 പന്തിൽ 24 റൺസ് നേടി പുറത്തായി. ഇബാദത്ത് ഹൊസൈന്റെ ബൗളിൽ മുഷ്ഫിഖുർറഹീം പിടിച്ചാണ് മുൻ ക്യാപ്റ്റൻ പുറത്തായത്. സുന്ദർ 43 പന്തിൽ 19 റൺസാണ് നേടിയത്. ശാകിബിന്റെ പന്തിൽ ഇബാദത്ത് ഹുസൈൻ പിടിച്ചതോടെയാണ് താരം മടങ്ങിയത്. ഷഹബാസ് അഹമദിനെ ഇബാദത്ത് ഹൊസൈന്റെ പന്തിൽ ശാകിബ് പിടികൂടി. ഷർദുൽ താക്കൂറാണ് രാഹുലിനൊപ്പമുള്ളത്. ദീപക് ചഹർ, മുഹമ്മദ് സിറാജ് എന്നിവർ ഇറങ്ങാനുണ്ട്.

രണ്ടാം ഏകദിനവും ഇതേ വേദിയിൽ ഡിസംബർ ഏഴിന് നടക്കും. മൂന്നാം മത്സരം ഡിസംബർ പത്തിന് ചത്തോഗ്രാമിൽ നടക്കും. രണ്ടു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ഡിസംബർ 14ന് തുടങ്ങും. രണ്ടാം ടെസ്റ്റ് ഡിസംബർ 19നും തുടങ്ങും. നിറംമങ്ങിയ പ്രകടനം നടത്തുന്ന റിഷബ് പന്ത് കളിക്കുന്ന പരമ്പരയിൽ മലയാളി താരം സഞ്ജു സാംസണില്ല.

ഏകദിന പരമ്പരയിലെ ഇന്ത്യൻ ടീം അംഗങ്ങൾ:

രോഹിത് ശർമ (ക്യാപ്റ്റൻ), കെ.എൽ രാഹുൽ (വൈസ് ക്യാപ്റ്റൻ), ശിഖർ ധവാൻ, വിരാട് കോഹ്ലി. രജത് പാട്ടിദാർ, ശ്രേയസ് അയ്യർ, രാഹുൽ ത്രിപാതി, റിഷബ് പന്ത് (വിക്കറ്റ് കീപ്പർ), ഇഷൻ കിഷൻ, ഷഹബാസ് അഹമ്മദ്, അക്സർ പട്ടേൽ, വാഷിംഗ്ഡൺ സുന്ദർ, ഷർദുൽ താക്കൂർ, മുഹമ്മദ് സിറാജ്, ദീപക ചഹാർ, കുൽദീപ് സെൻ, ഉംറാൻ മാലിക്.

India scored 153 runs in 33.2 overs in the first ODI against Bangladesh.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News